ഭയം ശ്വാസത്തോടടുത്തു നിൽക്കുന്ന ഒരു പലസ്തീനെ ‘THE SEA’യിൽ കാണാം

The Sea movie review

പലസ്തീൻ സമൂഹത്തിൻ്റെ നേർകാഴ്ചയുടെ പല വ്യാപ്തികളിലേക്ക് ലോകം ഉറ്റു നോക്കുന്ന സാഹചര്യത്തിലാണ് ‘The sea’ എന്ന സിനിമ ഐഎഫ്എഫ്കെയിൽ പ്രദർശിപ്പിച്ചത്. തോക്കുകളുടേയും ആയുധങ്ങളുടേയും ഭയാനകത ചിത്രീകരിക്കാത്ത ഒരു പലസ്തീനെ കാണുമ്പോൾ തന്നെയും സ്വാതന്ത്ര്യത്തെ വിദൂരതയിൽ നോക്കിക്കാണേണ്ടിവരുന്ന, ആഗ്രഹങ്ങളോട് പുറംതിരിയേണ്ടിവരുന്ന, ഭയം ശ്വാസത്തോടടുത്തു നിൽക്കുന്ന ഒരു പലസ്തീനെ The Seaയിൽ കാണാം. സിനിമ വലിയ പോരാട്ടങ്ങളെക്കുറിച്ചോ യുദ്ധവിരുദ്ധതയെക്കുറിച്ചോ സംസാരിക്കുകയായിരുന്നില്ല, മറിച്ച് എല്ലാവർക്കും ഒരേ അവകാശമുള്ള പ്രകൃതിയെ (സിനിമയിൽ കടലിനെ) എല്ലാവർക്കും ഉള്ള അതേ സ്വാതന്ത്ര്യത്തിൽ നോക്കിക്കാണുവാനുള്ള ആഗ്രഹത്തെയാണ് പ്രകടിപ്പിക്കുന്നത്. ലളിതമായി തോന്നിയേക്കാവുന്ന ഈ കഥാ സന്ദർഭത്തിന് ഒരു ജനതയ്ക്ക് നേരിടേണ്ടി വരുന്ന അനീതിയുടെ ശബ്ദമുണ്ട്.

സ്കൂളിൽ നിന്നും കടലിലേക്കുള്ള വിനോദയാത്രയിൽ അവസരം നഷ്ടപ്പെട്ട കൗമാരപ്രായക്കാരനായ കുട്ടി അവൻ നേരിട്ട അവകാശ ലംഘനത്തെക്കുറിച്ച് അജ്ഞനായിരുന്നു. അവൻ തനിച്ച് നടത്തുന്ന യാത്രയിൽ ആ ജനതയുടെ ഭീതി കാണാം. പ്രായം ചെന്ന അച്ഛനിലും അത് പ്രകടമാണ്. പ്രദർശനശേഷം സംവിധായകൻ പ്രേഷകരുമായി സംവദിക്കുമ്പോൾ വ്യക്തമാക്കുന്നുണ്ട് പലസ്തീനിലെ ജനങ്ങൾ പല വിധത്തിൽ നേരിടേണ്ടിവരുന്ന നീതി നിഷേധങ്ങളെക്കുറിച്ച്. ആ നിഷേധങ്ങൾ പ്രാവർത്തികമാക്കുന്ന ഭരണവർഗ്ഗം ഇന്നുവരെയും വ്യക്തമാക്കാത്ത അവകാശലംഘനങ്ങൾ ചൂണ്ടിക്കാണിക്കുന്നത് പലസ്തീൻ്റെ ആന്തരികമായ സംഘർഷങ്ങളെയാണ്.

Also Read: യുലിയുടെ പ്രതികാരം; ദൃശ്യവിരുന്നൊരുക്കി മിഡ്നൈറ്റ് ത്രില്ലർ; ‘ദി ബുക്ക് ഓഫ് സിജിൻ ആൻഡ് ഇലിയിൻ’

അവസാന നിമിഷത്തിൽ കുട്ടി അവിടുത്തെ ഭരണവർഗ്ഗത്തിനോടും സാമൂഹിക സാഹചര്യങ്ങളോടും പോരാടി നേടിയെടുക്കുന്ന ദൗത്യം പക്ഷെ പൂർണ്ണതയിലെത്താതെ പോകുന്നുണ്ട്. അവൻ്റെ കാഴ്ചകൾക്കുമുന്നിൽ അതിർത്തികളുടേയും അധികാരത്തിൻ്റെയും മറ കാണുന്നുണ്ട്. അവസാന നിമിഷത്തിൽ അവൻ്റെ കണ്ണുകൾ സമൂഹത്തോട് ഉയർത്തുന്ന ചോദ്യമാണ് ഈ സിനിമ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News