പ്രണയം പോലെ ലൈംഗികതയും സുന്ദരമാണ് ഡ്രീംസ് സെക്സ് ലവിൽ

Dream Sex Love movie review

നമ്മുടെ ജീവിതത്തിൽ ആദ്യമായി തോന്നുന്ന പ്രണയം എത്രത്തോളം മനോഹരമാണെന്ന് കാട്ടി തരുന്ന സിനിമയാണ് ഡ്രീംസ് സെക്സ് ലവ്. ചിത്രത്തിന്റെ പേരു പോലെത്തന്നെ ആദ്യം സ്വപ്നമാണെന്ന് തോന്നുകയും ആ വികാരങ്ങ‌ൾ പ്രണയമായി ആവി‌‌ർഭവിക്കുകയും ചെയ്യുന്നു. പിന്നീട് ആ പ്രണയം നെഞ്ച് പൊട്ടുന്ന വേദനായി മാറുകയും ചെയ്യുന്നു.

ഏതൊരു വിദ്യാ‌ർഥിക്കും തന്റെ ടീച്ചറിനോട് തോന്നുന്ന സ്നേഹവും ബഹുമാനവും തന്നെയാണ് ജോഹാന് ആദ്യം അനുഭവപ്പെട്ടത്. ആദ്യമായി ക്ലാസ് മുറിയിലേക്ക് അധ്യാപിക കയറിവരുന്നത് മുതൽ ജോഹാന്റെ മനസിലുള്ള വികാരങ്ങളെ സംവിധായകൻ കൃത്യമായി വരച്ചു കാട്ടുന്നുണ്ട്. ആദ്യമായി തനിക്ക് തോന്നുന്ന വികാരങ്ങൾ ജോഹാന് അനുഭവപ്പെടുന്നത് ഒരു സ്വപ്നത്തിൽ നിന്ന് ഞെട്ടി ഉണരുമ്പോൾ മുതലാണ്. അവിടെ നിന്ന് തന്റെ ശരീരത്തിനും മനസിനും ഒരുപോലെ അനുഭവപ്പെടുന്ന പ്രണയം എല്ലാ ഓവ‌‌ർബൈ പ്രക്ഷകരിലേക്ക് വളരെ ലളിതമായി പ്രക്ഷകരിലേക്ക് എത്തിക്കുന്നു. രാവിലെ ഉറക്കമുണരുമ്പോൾ മുതൽ ജോഹാനെ തന്റെ ടീച്ചറുടെ ഓ‌‌ർമകൾ വിടാതെ പിന്തുടരുന്നു. അധ്യാപികയ്ക്കും തന്നോട് തോന്നുന്ന വികാരങ്ങൾ പ്രണയം തന്നെയാണെന്ന് ജോഹാന് വിശ്വസിക്കുന്നു. തന്റെ വികാരങ്ങ‌ൾ അധ്യാപികയോട് പ്രകടിപ്പിക്കണോയെന്ന് പലതവണ ജോഹാന് ചിന്തിക്കുകയും അതിനായി ശ്രമിക്കുകയും ചെയ്യുന്നു. അധ്യാപികയെ സന്ദ‌ർശിക്കുമ്പോൾ അവരെ കെട്ടിപ്പിടിച്ച് കരയുകയാണ് ജോഹാന് ചെയ്യുന്നത്. അവരും അത് പ്രതീക്ഷിച്ചിരിക്കുന്നപോലെ ഏതൊരു പ്രേക്ഷകനും തോന്നിപോകും.

ALSO READ – ലളിത് രത്‌നായകെയുടെ ‘റിവർസ്റ്റോൺ’; ഐഎഫ്എഫ്കെയിൽ ഇക്കുറി മിസ്സാക്കാൻ പാടില്ലാത്ത ശ്രീലങ്കൻ ചലച്ചിത്രാനുഭവം

പിന്നീട് ജോഹാനുണ്ടായ പ്രണയ നൈരാശ്യത്തെ തനിക്ക് മാത്രമായി എഴുതുകയും ചെയ്യുന്നു. തന്റെ കഥ അമ്മൂമയും അമ്മയും വായിക്കുമ്പോഴാണ് ഈ പ്രണയം ഇത്രത്തോളം ആഴമേറിയതും നെഞ്ചുലയ്ക്കുന്നതുമാണെന്ന് പ്രേക്ഷക‌ർ തിരിച്ചറിയുന്നു. ഈ കഥ യാഥാ‌‌ർഥ്യമാണോ നടന്ന സംഭവമാണോയെന്ന് പോലും തിരിച്ചറിയാനാകാത്ത തരത്തിലാണെന്ന് ജോഹാന്റെ അമ്മ തിരിച്ചറിയുന്നത്. പിന്നീട് ആ കഥ പ്രസിദ്ധീകരിക്കുന്നവതുവരെ ആ കഥാപാത്രം പ്രണയത്തിൽ നിന്നും മൂവോണായെന്ന് കാണാൻ കഴിയും.

ALSO READ – IFFK: രണ്ടാം ദിനം പ്രദർശനത്തിനെത്തുക 72 ചിത്രങ്ങൾ, ലിസ്റ്റിൽ ഈഗ്ൾസ് ഓഫ് ദി റിപ്പബ്ലിക്ക് മുതൽ നിർമാല്യം വരെ

ഡേ ജോഹാൻ ഹൗഗെറുഡിന്റെ ഡ്രീംസ് സെക്സ് ലവ് എന്ന ചിത്രം ജോഹാന് എന്ന കഥാപാത്രത്തിന്റെ പ്രണയത്തെയും ലൈം​ഗിക താത്പര്യങ്ങളെയും കണ്ടെത്തുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News