
രാജ്യം (Country) ഫ്രാൻസ്, ബെൽജിയം
വർഷം (Year) 2025
ഭാഷ (Language) ഫ്രഞ്ച്, ബെർബർ
വിഭാഗം (Category) World Cinema
സിനോപ്സിസ് (Synopsis)
ഒരു ടാറ്റൂ കാരണം ഉടലെടുക്കുന്ന ആശങ്കയും ഭയവുമാണ് ചിത്രം വരച്ചുകാട്ടുന്നത്. മാനസികാസ്വാസ്ഥ്യമുള്ള 13കാരിയായ പെൺകുട്ടി, തന്റെ ശരീരത്തിൽ ദുരൂഹമായ ഒരു ടാറ്റൂവുമായി വീട്ടിൽ വരുന്നു. ഈ ടാറ്റൂ അവളുടെ കുടുംബത്തിലും ഗ്രാമത്തിലും വലിയ ആശങ്കയും ഭയവും ഉണ്ടാക്കുന്നു. ഭയവും സംശയവും പടരുമ്പോൾ, ആ പെൺകുട്ടിയുടെ ശാരീരികവും മാനസികവുമായ മാറ്റങ്ങൾ സൂക്ഷ്മതയോടെ ചിത്രീകിച്ചിട്ടുണ്ട്. ബോഡി ഹൊററും മനശാസ്ത്രപരമായ സംഘർഷങ്ങളും ഉപയോഗിച്ച്, സ്വന്തം ഇടം കണ്ടെത്താനുള്ള പോരാട്ടത്തെയും, സാമൂഹികമായ ഒറ്റപ്പെടുത്തലിനെയും ഈ സിനിമ ആഴത്തിൽ വരച്ചുകാട്ടുന്നു
അണിയറ പ്രവർത്തകർ (Crew)
| തിരക്കഥ | ജൂലിയ ഡുകോർനൗ |
| ഛായാഗ്രഹണം | റൂബൻ ഇമ്പെൻസ് (Ruben Impens) |
| ചിത്രസംയോജനം | ജീൻ-ക്രിസ്റ്റോഫ് ബൂസി (Jean-Christophe Bouzy) |
| നിർമ്മാണം | ജീൻ ഡെസ് ഫോറെറ്റ്‌സ്, നിക്കോളാസ് അൾട്ട്‌മേയർ |
അഭിനേതാക്കൾ (Cast)
താഹർ റഹീം (Tahar Rahim), ഗോൽഷിഫ്തേ ഫറഹാനി (Golshifteh Farahani), എമ്മ മാക്കി (Emma Mackey).
സംവിധായികയെക്കുറിച്ച് (Director’s Profile)
ശരീരത്തെ കേന്ദ്രീകരിച്ചുള്ള ബോഡി ഹൊറർ, മനശാസ്ത്രപരമായ മാറ്റങ്ങൾ എന്നിവ പ്രമേയമാക്കുന്നതിൽ അറിയപ്പെടുന്ന ഫ്രഞ്ച് സംവിധായികയാണ് ജൂലിയ ഡുകോർനൗ. 2016-ൽ പുറത്തിറങ്ങിയ അവരുടെ ആദ്യ ചിത്രം ‘റോ’ (Raw) കാൻ ഫിലിം ഫെസ്റ്റിവലിൽ FIPRESCI പുരസ്കാരം നേടിയിരുന്നു. രണ്ടാമത്തെ ചിത്രമായ ‘ടിറ്റാൻ’ (Titane – 2021) പാം ഡി ഓർ (Palme d’Or) പുരസ്കാരം സ്വന്തമാക്കി. മനുഷ്യശരീരത്തെ ദുർബലതയുടെയും മാറ്റത്തിന്റെയും ഇടമായി കാണുന്ന അവരുടെ ആഖ്യാന ശൈലി ‘ആൽഫ’യിലും തുടരുന്നു.




കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


