ബിഫോർ ദി ബോഡി (Before The Body)

before the body_iffk

രാജ്യം (Country) അർജന്റീന

വർഷം (Year) 2025

ഭാഷ (Language) സ്പാനിഷ്

വിഭാഗം (Category) International Competition

സിനോപ്സിസ് (Synopsis)

വിചിത്ര സ്വഭാവക്കാരനായ എഴുത്തുകാരൻ ലൂയിസിനെ പരിചരിക്കുന്ന നഴ്‌സാണ് അന. ജീവിതത്തിന്‍റെ അവസാന നാളുകളിലൂടെ കടന്നുപോകുകയാണ് ലൂയിസ്. അനയ്ക്കും ലൂയിസിനും ഇടയിൽ രൂപപ്പെടുന്ന പ്രത്യേക സൗഹൃദം ഇരുവർക്കും ആശ്വാസവും സാന്ത്വനവും നൽകുന്നു. എന്നാൽ, അനയ്ക്ക് തന്റെ കുടുംബത്തെയും, പ്രത്യേകിച്ച് മകൾ എലീനയെയും സംരക്ഷിക്കേണ്ടതുണ്ട്. എലീന മാനസികമായി ബുദ്ധിമുട്ട് നേരിടുന്ന കുട്ടിയാണ്. അവരുടെ രോഗാവസ്ഥ മൂർച്ഛിക്കുന്നു. പരിചരണത്തിനും ഭയത്തിനും ഇടയിലുള്ള അതിജീവനത്തിന്റെ കഥയാണ് ചിത്രം പറയുന്നത്.

അണിയറ പ്രവർത്തകർ

തിരക്കഥകരീന പിയാസ, ലൂസിയ ബ്രാസെലിസ്
ഛായാഗ്രഹണംസിസിലിയ ടാസ്സോ (Cecilia Tasso)
ചിത്രസംയോജനംസോഫിയ മെർലെ (Sofía Merle)
സൗണ്ട് ഡിസൈൻമാറ്റിയോ പഗ്ലിയാറോസി
സംഗീതംമൗറോ മാർക്വെറ്റ്
നിർമ്മാണംപൗള മാസ്റ്റെല്ലോൺ, സെർജിയോ മസ്സ, മിഗ്വൽ മസ്സ

സംവിധായകരെക്കുറിച്ച്

അർജന്റീനയിലെ മെൻഡോസ പ്രവിശ്യയിൽ നിന്നുള്ള ചലച്ചിത്ര പ്രവർത്തകരും അധ്യാപകരുമാണ് കരീന പിയാസയും ലൂസിയ ബ്രാസെലിസും. ‘ല വിദ ട്രാൻക്വില’ (La vida tranquila) എന്ന വെബ് സീരീസിലൂടെയാണ് ഇവർ ഒന്നിക്കുന്നത്. ഇരുവരും സ്വതന്ത്രമായി നിരവധി ഡോക്യുമെന്ററികളും ഹ്രസ്വചിത്രങ്ങളും സംവിധാനം ചെയ്തിട്ടുണ്ട്. ‘ബിഫോർ ദി ബോഡി’ ഈ കൂട്ടുകെട്ടിന്‍റെ ഏറ്റവും പുതിയ ഫീച്ചർ ഫിലിമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News