ബക്ഷോ ബോണ്ടി / ഷാഡോബോക്സ് (Shadowbox)

shadowbox_iffk

രാജ്യം ഇന്ത്യ, ഫ്രാൻസ്

വർഷം 2025

ഭാഷ ബംഗാളി

വിഭാഗം International Competition

സിനോപ്സിസ്

കൊൽക്കത്തയിലെ ഒരു തിരക്കേറിയ പ്രാന്തപ്രദേശത്ത് ഭർത്താവ് സുന്ദറിനും കൗമാരക്കാരനായ മകൻ ദേബുവിനുമൊപ്പം താമസിക്കുന്ന മായയാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രം. മായ ഒന്നിലധികം ജോലികൾ ചെയ്ത് കുടുംബം നോക്കുന്നു. വിരമിച്ച സൈനികനായ ഭർത്താവ് സുന്ദർ പോസ്റ്റ് ട്രോമാറ്റിക് സ്ട്രെസ് ഡിസോർഡർ (PTSD) ബാധിതനാണ്. സുന്ദറിനെ വീട്ടിൽനിന്ന് കാണാതാകുന്നതും തുടർന്ന് നടക്കുന്ന സംഭവബഹുലമായ കാര്യങ്ങളുമാണ് ചിത്രത്തെ മുന്നോട്ടുകൊണ്ടുപോകുന്നത്.

അണിയറ പ്രവർത്തകർ

തിരക്കഥ: സൗമ്യാനന്ദ സാഹി

ഛായാഗ്രഹണം: സൗമ്യാനന്ദ സാഹി

ചിത്രസംയോജനം: തനുശ്രീ ദാസ്

സംഗീതം: നരേൻ ചന്ദവർക്കർ, ബെനഡിക്റ്റ് ടെയ്ലർ

സൗണ്ട് ഡിസൈൻ: ഗൗതം നായർ

വസ്ത്രാലങ്കാരം & പ്രൊഡക്ഷൻ ഡിസൈൻ: മൗസം അഗർവാൾ

നിർമ്മാണം: നരേൻ ചന്ദവർക്കർ, അമൻ മൻ, ഷൗനക് സെൻ, സൗമ്യാനന്ദ സാഹി

സംവിധായകരെക്കുറിച്ച്

കൊൽക്കത്ത സർവകലാശാലയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദം നേടിയ തനുശ്രീ ദാസ്, നാടകരംഗത്തും സജീവമാണ്. പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ (FTII) നിന്ന് ഫിലിം എഡിറ്റിംഗിൽ ഡിപ്ലോമ നേടിയിട്ടുണ്ട്. ബെർലിൻ, ലൊക്കാർണോ, റോട്ടർഡാം തുടങ്ങിയ മേളകളിൽ പ്രദർശിപ്പിച്ച പല ചിത്രങ്ങളുടെയും എഡിറ്ററായി പ്രവർത്തിച്ചിട്ടുണ്ട്.

ബാംഗ്ലൂരിൽ ജനിച്ച സൗമ്യാനന്ദ സാഹി, ഡൽഹി സെന്റ് സ്റ്റീഫൻസ് കോളേജിൽ നിന്ന് ഫിലോസഫി പഠിച്ച ശേഷം FTII-ൽ ചേർന്നു. കാൻ, ബെർലിൻ, സൺഡാൻസ് തുടങ്ങിയ മേളകളിൽ പുരസ്കാരങ്ങൾ നേടിയ പല ചിത്രങ്ങളുടെയും ഛായാഗ്രാഹകനായി പ്രവർത്തിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News