
രാജ്യം സ്വിറ്റ്‌സർലൻഡ്, അർജന്റീന
വർഷം 2025
ഭാഷ സ്പാനിഷ്
വിഭാഗം International Competition
സിനോപ്സിസ്
34 വയസ്സുള്ള അർജന്റീനിയൻ സ്റ്റൈലിസ്റ്റായ ലീനയുടെ ജീവിതത്തിലുണ്ടാകുന്ന സംഭവങ്ങളെ ചുറ്റപ്പറ്റിയാണ് കഥാഗതി വികസിക്കുന്നത്. തന്റെ കരിയറിന്റെ ഉന്നതിയിൽ നിൽക്കുമ്പോഴും, സ്വിറ്റ്‌സർലൻഡിൽ വെച്ച് നടന്ന ഒരു അവാർഡ് ദാന ചടങ്ങിൽ വെച്ച് പെട്ടെന്നുണ്ടായ ഒരു പ്രേരണയാൽ അവൾ ചില നിർണ്ണായക തീരുമാനങ്ങളെടുക്കുന്നു. ബ്യൂണസ് അയറിസിലേക്ക് തിരിച്ചെത്തിയ ലീന പുറമേ ഒന്നും മിണ്ടുന്നില്ലെങ്കിലും, അവൾക്ക് എന്തോ മാറ്റമുണ്ടായിരിക്കുന്നുവെന്ന് വ്യക്തമാണ്.
അണിയറ പ്രവർത്തകർ
തിരക്കഥ: മിലാഗ്രോസ് മ്യുമെന്താലർ
ഛായാഗ്രഹണം: ഗബ്രിയേൽ സാൻഡ്രു
ചിത്രസംയോജനം: ജിയോൺ-റെറ്റോ കിലിയാസ്
സൗണ്ട് ഡിസൈൻ: കാർലോസ് ഇബാനെസ്, ഫെഡറിക്കോ എസ്ക്വെറോ, ഡെനിസ് സെചൗഡ്
നിർമ്മാണം: അലീന ഫിലിംസ്
സംവിധായികയെക്കുറിച്ച്
1977-ൽ അർജന്റീനയിൽ ജനിച്ച മിലാഗ്രോസ് മ്യുമെന്താലർ വളർന്നത് സ്വിറ്റ്‌സർലൻഡിലാണ്. അവരുടെ ആദ്യ ഫീച്ചർ ഫിലിമായ ‘അബ്രിർ പ്യൂർട്ടാസ് വൈ വെന്റനാസ്’ (Abrir puertas y ventanas – 2011) ലൊക്കാർണോ ഫിലിം ഫെസ്റ്റിവലിൽ ഗോൾഡൻ ലെപ്പേർഡ് പുരസ്കാരം നേടിയിരുന്നു. രണ്ടാമത്തെ ചിത്രമായ ‘ലാ ഐഡിയ ഡി അൺ ലാഗോ’ (La idea de un lago) ലൊക്കാർണോ, ബുസാൻ, സാൻ സെബാസ്റ്റ്യൻ തുടങ്ങിയ മേളകളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. ‘ദ കറന്റ്സ്’ അവരുടെ മൂന്നാമത്തെ ഫീച്ചർ ഫിലിമാണ്.



കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


