ദ എലീഷ്യൻ ഫീൽഡ് / The Elysian Field / Ha Lyngkha Bneng

Elysian field_iffk

രാജ്യം ഇന്ത്യ (India)

വർഷം 2025

ഭാഷ ഖാസി (Khasi)

വിഭാഗം International Competition

സിനോപ്സിസ്

2047-ലെ ഖാസി കുന്നുകളുടെ പശ്ചാത്തലമാണ് ദ എലീഷ്യൻ ഫീൽഡ് എന്ന ചിത്രത്തിന്‍റേത്. ഗ്രാമവാസികളിൽ ഭൂരിഭാഗവും നഗരത്തിലേക്ക് കുടിയേറിയപ്പോൾ, അവിടെ അവശേഷിക്കുന്നത് വെറും ആറ് പേർ മാത്രമാണ്. മാറ്റങ്ങൾക്കും അനിശ്ചിതത്വങ്ങൾക്കും നടുവിൽ, സന്തോഷവും സങ്കടവും പ്രതീക്ഷയും പങ്കുവെച്ച് അവർ പരസ്പരം താങ്ങായി നിൽക്കുന്നു. ഗ്രാമം മെല്ലെ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുമ്പോഴും, അതിജീവനത്തിന്റെയും സൗഹൃദത്തിന്റെയും സമൂഹമായി അവർ മാറുന്ന കഥയാണ് ചിത്രം പറയുന്നത്.

അണിയറ പ്രവർത്തകർ

തിരക്കഥ: പൗലാമി ദത്ത, പ്രദീപ് കുർബ

ഛായാഗ്രഹണം: പ്രദീപ് ദൈമാരി

ചിത്രസംയോജനം: ബദെയ്‌മോൻ ഖാർഷിംഗ്

സൗണ്ട് ഡിസൈൻ: സപ്തക് സർക്കാർ, സുമിർ ദേവ്രി, സയന്തൻ ഘോഷ്

നിർമ്മാണം: മോർജിന കുർബ, അർപ്പണ കുർബ, ജോവ കുർബ

സംവിധായകനെക്കുറിച്ച്

മേഘാലയയിലെ ഖാസി സിനിമയുടെ നവോത്ഥാന നായകനാണ് പ്രദീപ് കുർബ. ഫിലിം സ്കൂൾ പശ്ചാത്തലമില്ലാതെ സ്വയം പഠിച്ചെടുത്ത പാഠങ്ങളിലൂടെയാണ് അദ്ദേഹം സിനിമകൾ ഒരുക്കുന്നത്. 1998-ൽ ‘കാ മോൺ ബജ്വത്’ (Ka Mon Bajwat) എന്ന ആദ്യ ഖാസി കൊമേഴ്സ്യൽ ചിത്രം സംവിധാനം ചെയ്തുകൊണ്ട് അദ്ദേഹം ചരിത്രം സൃഷ്ടിച്ചു. ‘റി’ (Ri – 2014), ‘ഓണാത’ (Onaatah – 2016), ‘ഇവ്ഡു’ (Ïewduh – 2019) എന്നീ ചിത്രങ്ങൾ മികച്ച ഖാസി ചിത്രത്തിനുള്ള ദേശീയ പുരസ്കാരം നേടിയിട്ടുണ്ട്. ബുസാൻ ഫിലിം ഫെസ്റ്റിവലിൽ കിം ജി-സോക്ക് (Kim Ji-seok) അവാർഡ് നേടുന്ന ആദ്യ ഇന്ത്യൻ സംവിധായകൻ കൂടിയാണ് അദ്ദേഹം. ‘ദ എലീഷ്യൻ ഫീൽഡ്’ മോസ്കോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച ചിത്രത്തിനും സംവിധായകനുമുള്ള പുരസ്കാരവും നെറ്റ്പാക് (NETPAC) പുരസ്കാരവും നേടിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News