
കേരളത്തെ ഉൾപ്പെടുത്തി സിനിമ ചെയ്യണമെന്ന തന്റെ ആഗ്രഹം തുറന്നു പറഞ്ഞ് ചിലി സംവിധായൻ പാബ്ലോ ലറൈൻ. ലാറ്റിനമേരിക്കൻ രാഷ്ട്രീയ സിനിമകൾക്ക് കേരളത്തിലെ സിനിമകളുമായി സമാനത അനുഭവപ്പെട്ടിട്ടുണ്ടോ എന്ന ചോദ്യത്തിന് ഐഎഫ്എഫ്കെ വേദിയിൽ ഉത്തരം നൽകുന്നതിനിടെയാണ് പാബ്ലോ ലറൈൻ തന്റെ ആഗ്രഹം തുറന്നു പറഞ്ഞത്.
നമ്മൾ വിചാരിക്കുന്നതിനെക്കാളും സാമ്യം ലാറ്റിനമേരിക്കൻ സമൂഹത്തിനും കേരളത്തിലെ സമൂഹങ്ങൾക്കും ഉള്ളതായി തോന്നിയിട്ടുണ്ട്. അതുകൊണ്ട് തന്നെ സിനിമകൾക്കും ഇത്തരമൊരു സമാനതയുണ്ട്. ഈ കാലഘട്ടത്തിൽ ചിലിയെ പോലൊരു രാജ്യം നമ്മുടേതായ സ്വത്വങ്ങളെ കാത്തു സൂക്ഷിക്കാൻ പ്രയാസപ്പെടുന്നുണ്ട്.
ALSO READ : ഐഎഫ്എഫ്കെ എക്സ്പീരിയൻസിയ; സിനിമയെ നെഞ്ചിലേറ്റിയ ജനതയുടെ 30 വർഷങ്ങൾ
ചിലി ഒരു കോളനിവത്കരിക്കപ്പെട്ട രാജ്യമായത് കൊണ്ടാണ് ഇത് സംഭവിക്കുന്നത്. അമേരിക്കയും സ്പെയിനും പോലുള്ള സംസ്കാരങ്ങൾ ചിലി സമൂഹത്തിനിടയിൽ സ്വാധീനം ചെലുത്തിയതും ഇതിന് കാരണമാണ്. ഇങ്ങനെയുള്ള ആശയം കേരളത്തിലും ഇന്ത്യയിലുമുള്ള സിനിമകൾ ചർച്ച ചെയ്യുന്നുണ്ട്. ‘നാമാരാണ് ?’ ‘എന്താണ് ?’ എന്ന ചോദ്യങ്ങൾക്കുത്തരം തേടുന്ന ഒരുപാട് സിനിമകൾ ഇവിടെയുണ്ട്. കേരളത്തിൽ നിന്നൊരു സിനിമ കാണുമ്പോൾ പലപ്പോഴും എനിക്കീ സിനിമ ചിലിയിലും ചെയ്യാമെന്ന് തോന്നാറുണ്ട്.
ഞാൻ കേരളത്തിലെ ഒരു സിനിമ നിർമ്മാതാവിനെ പരിചയപ്പെട്ടിരുന്നു. അയാളോട് സംസാരിച്ചപ്പോൾ ഞാനെപ്പോഴെങ്കിലും കേരളത്തെ ഉൾപ്പെടുത്തി ഒരു സിനിമ ചെയ്യണമെന്ന് ചിന്തിച്ചിരുന്നു എന്നായിരുന്നു ചോദ്യത്തോടുള്ള അദ്ദേഹത്തിന്റെ മറുപടി.
ALSO READ : പെട്ടിക്കുള്ളിലെ തടവുകാരെപ്പോലെയാകുന്ന ജീവിതങ്ങൾ; ബക്ഷോ ബോണ്ടി/Shadowbox റിവ്യൂ
ചിലി സമൂഹത്തെ രൂപീകരിച്ച സത്യം പിനോഷെ ആയതുകൊണ്ടാണ് തന്റെ സിനിമകളിൽ അഗസ്റ്റോ പിനോഷെയുടെ ഭരണകാലം ആവർത്തിച്ചു വരുന്നത് എന്ന് മറ്റൊരു ചോദ്യത്തിനോട് അദ്ദേഹം പ്രതികരിച്ചു. ഒരു ചരിത്രം പല തലങ്ങളിൽ നിന്ന് കാണാൻ കഴിയുന്നതും, അതിനെ പല രീതിയിലും ഭാവത്തിലും സൃഷ്ടിക്കാൻ കഴിയുന്നതും എന്നെ ഏറെ ആകർഷിക്കുന്ന കാര്യമാണ്.ഇതു കാരണമാണ് ഈ പ്രമേയം തന്റെ സിനിമകളിൽ ആവർത്തിക്കുന്നത് എന്നദ്ദേഹം വ്യക്തമാക്കി
താങ്കളുടെ സിനിമയിൽ നിന്ന് എന്താണ് പ്രേക്ഷകർ മനസ്സിലാക്കേണ്ടത് എന്ന ചോദ്യത്തിന് താൻ മനപ്പൂർവ്വമായി അങ്ങനെയൊന്നും സിനിമയിൽ ഉൾപ്പെടുത്താറില്ല. അത് കാണികൾക്ക് പൂർണമായി വിട്ടുകൊടുത്തിരിക്കുന്ന മേഖലയാണ് എന്നും എങ്ങനെയാണ് സിനിമകളുടെ സ്ത്രീപക്ഷം സാധ്യമാകുന്നത് എന്ന ചോദ്യത്തിന് തന്റെ സിനിമകളിലെ അഭിനേത്രികളാണ് സ്ത്രീ സ്വഭാവവും വ്യക്തിത്വവും സിനിമയിൽ കൊണ്ടുവരുന്നത്.
ALSO READ : അടിയന്തരാവസ്ഥ, ആണധികാരം :തന്തപ്പേര് ലൈഫ് ഓഫ് എ ഫാലസ്
ഒരു സ്ത്രീയായി ചിന്തിക്കാൻ തനിക്ക് കഴിയില്ല, പക്ഷേ അഭിനയിക്കുന്നവർക്ക് സാധിക്കും. ഒരു കഥാപാത്രത്തെ അഭിനേതാവിന് വിട്ടു കൊടുക്കുകയാണ് താൻ ചെയ്യുന്നത് എന്നും, സിനിമകളിൽ സത്യവും ആധികാരികതയും ഒരു ഭ്രമം മാത്രമാണ്. സൃഷ്ടിക്കപ്പെട്ട ഒരു കഥയെ കാണിക്കുകയാണ് സിനിമ ചെയ്യുന്നത്. അത് ഒരിക്കലും പൂർണമായി യാഥാർത്ഥ്യമല്ല, അതിലുള്ള ആധികാരികതയ്ക്കും പൂർണതയില്ല എന്നും അദ്ദേഹം വ്യക്തമാക്കി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

