
ഐഎഫ്എഫ്കെ വേദിയിൽ ഏറെ പ്രേക്ഷക പിന്തുണ നേടി പ്രദർശനം തുടർന്ന് കൊണ്ടിരിക്കുന്ന മോഹത്തിന്റെ സംവിധായകരും അണിയറ പ്രവർത്തകരും കൈരളി ന്യൂസ് ഓൺലൈനോട് സംസാരിച്ചപ്പോൾ.

മോഹത്തെക്കുറിച്ചുള്ള പ്രതീക്ഷകൾ
രണ്ടാമത്തെ സിനിമയായ മോഹവും ഐഎഫ്എഫ്കെയിലേക്ക് തെരെഞ്ഞെടുക്കപ്പെട്ടപ്പോൾ ഒരുപാട് സന്തോഷമുണ്ട്. മോഹത്തിന്റെ വേൾഡ് പ്രീമിയർ ഐഎഫ്എഫ്കെയിലാണ്. ഐഎഫ്കെ ഓടിയൻസാണ് സിനിമയുടെ ആദ്യത്തെ ഓഡിയൻസ്, ഇപ്പോൾ സിനിമയുടെ രണ്ടു പ്രദർശനം കഴിഞ്ഞു, രണ്ടു ഷോയ്ക്കും പ്രേക്ഷകരിൽനിന്നും മികച്ച പ്രതികരണം ലഭിക്കുമ്പോൾ ഏറെ സന്തോഷം തോന്നുന്നുണ്ട്.

‘മോഹം’ മോഹത്തെക്കുറിച്ചുള്ള കഥ
സിനിമയുടെ പേര് സൂചിപ്പിക്കുന്നത് പോലെ ‘മോഹം’ പല ആളുകളുടെ മോഹങ്ങളുടെ കഥയാണ് പറഞ്ഞു വയ്ക്കുന്നത്. പ്രധാനമായിട്ടും ഷാനു അമല അവരുടെ ഒരു കാഴ്ചപ്പാടിലാണ് സിനിമ മുന്നോട്ട് പോകുന്നത്. സിനിമയുടെ കഥയെക്കുറിച്ച് പറയുകയാണെങ്കിൽ ബൈക്കുകളോട് ഇഷ്ട്ടമുള്ള ഒരു പെൺകുട്ടി എന്ന ഒരു വൺലൈൻ ആദ്യമേ ഞങ്ങളുടെ കയ്യിൽ ഉണ്ടായിരുന്നു. ഇതിൽ നിന്നാണ് പിന്നീട് തിരക്കഥ എഴുതുന്നത്.
ALSO READ : ജീവിതത്തിലെ ഇൻസിഡന്റില്‍ നിന്നും പെണ്ണും പൊറാട്ടും | രാജേഷ് മാധവൻ – അഭിമുഖം
മോഹത്തിലെ ഷാനു
സ്ക്രിപ്റ്റ് എഴുതുന്ന സമയത്ത് തന്നെ ഫാസിൽ, ക്യാമറാമാൻ മൃതുൽ, അമലയുടെ ക്യാരക്ടർ ചെയ്ത അമൃത പിന്നെ ഞാനും കൂടെ ഇരുന്നാണ് സ്ക്രിപ്റ്റ് എഴുതിയത്. ആ സമയത്ത് തന്നെ ക്യാരക്ടറിനെ കുറിച്ച് നമ്മളെല്ലാവരും ഡിസ്കസ് ചെയ്തിരുന്നു. ഷൂട്ടിനു മുമ്പ് നമ്മൾ എല്ലാ സീനും പ്രാക്ടീസ് ചെയ്തു നോക്കാറുണ്ടായിരുന്നു. ഇത് കുറച്ചുകൂടെ മികച്ച രീതിയിൽ കഥാപാത്രത്തെ അവതരിപ്പിക്കാൻ സഹായിച്ചു.
സിനിമയുടെ പ്രൊഡ്യൂസറായത് ഇങ്ങനെ
സ്ക്രിപ്റ്റ് കണ്ടപ്പോൾ വർക്ക് ഔട്ട് ആകും എന്ന് തോന്നി. മോഹമാണ് ഇതിലെ കേന്ദ്രകഥാപാത്രം പ്രതി നായക സ്ഥാനത്തു നിൽക്കുന്നത് അതിമോഹങ്ങളാണ്. സിനിമയുടെ ഒടുവിൽ അതിമോഹങ്ങൾക്ക് മേൽ മോഹത്തിന്റെ വിജയം എങ്ങനെയാണെന്നാണല്ലോ പറഞ്ഞു വയ്ക്കുന്നത് അത് ആളുകളിലേക്ക് കൺവേ ആകും എന്ന് തോന്നിയതുകൊണ്ടാണ് പ്രൊഡ്യൂസ് ചെയ്യാൻ തീരുമാനിച്ചത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

