
കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ നാലാം ദിനമായ ഇന്ന് 74 ചിത്രങ്ങൾ പ്രദർശിപ്പിക്കും. ഈ വർഷത്തെ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് നേടിയ മൗറിത്താനിയൻ സംവിധായകനും തിരക്കഥാകൃത്തുമായ അബ്ദുർറഹ്‌മാൻ സിസ്സാക്കോയുടെ ‘ലൈഫ് ഓൺ എർത്ത്’, ‘ബ്ലാക്ക് ടീ’ എന്നീ ചിത്രങ്ങൾ ഇന്ന് പ്രദർശിപ്പിക്കുന്നുണ്ട്.
കൺട്രി ഫോക്കസ് വിഭാഗത്തിൽ ബെർലിൻ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ ബെസ്റ്റ് ഫസ്റ്റ് ഫീച്ചർ അവാർഡ് നേടിയ ഫാം ങോക് ലാന്റെ ‘കു ലി നെവർ ക്രൈസ്’എന്നിവയുടെ പ്രദർശനം രാവിലെ 9 മണിക്ക് നടക്കും. 2025-ലെ കാൻ ചലച്ചിത്രോത്സവത്തിൽ മികച്ച സംവിധായകൻ, നടൻ ഉൾപ്പെടെയുള്ള പുരസ്‌കാരം നേടിയ ക്ലെബർ മെൻഡോൻസ ഫിലോ സംവിധാനം ചെയ്ത ദി സീക്രട്ട് ഏജന്റ് , സ്പിരിറ്റ് ഓഫ് സിനിമാ അവാർഡ് നേടിയ കനേഡിയൻ സംവിധായിക
കെല്ലി ഫൈഫ്-മാർഷലിന്റെ വെൻ മോണിംഗ് കംസ് എന്നിവ ഫെസ്റ്റിവൽ ഫേവറൈറ്റ്സ് വിഭാഗത്തിലെ പ്രധാന ചിത്രങ്ങളാണ്.
ഹോമേജ് വിഭാഗത്തിൽ, ഷാജി എൻ. കരുൺ – മമ്മൂട്ടി ചിത്രം ‘കുട്ടിസ്രാങ്ക്’ ഇന്ന് പ്രദർശിപ്പിക്കും. സമകാലിക മലയാളം സിനിമ വിഭാഗത്തിൽ, ഫാസിൽ റസാഖിന്റെ പുതിയ ചിത്രം മോഹം ഇന്ന് പ്രക്ഷകരുടെ മുന്നിലെത്തും. ലോക സിനിമ വിഭാഗത്തിലെ ഇരുപതോളം ചിത്രങ്ങളാണ് ഇന്ന് പ്രദർശിപ്പിക്കുക

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

