
ചോല നായിക്കർ വിഭാഗത്തിലുള്ള മനുഷ്യരെ അന്നും ഇന്നും നാട്ടുമനുഷ്യർ കബളിപ്പിക്കുന്നതിനും ചൂഷണം ചെയ്യുന്നതിനുമെതിരെ വിരൽ ചൂണ്ടുകയാണ് ചിത്രം. നിഷ്കളങ്കരായ ആദിവാസി ഗോത്ര മനുഷ്യർ കാലഘട്ടത്തിനനുസരിച് ഓരോ സമയവും ചൂഷണം ചെയ്യപ്പെടുന്നു. അടിയന്തരാവസ്ഥ കാലത്ത് തങ്ങൾക്ക് എന്താണ് സംഭവിക്കുന്നത് എന്നുപോലും അറിയാതെ ചില്ലറ കാശിനും ബക്കറ്റിനും കപ്പിനും വേണ്ടി വന്ധ്യംകരണത്തിനു വിധേയമാകുന്ന നിഷ്കളങ്കമായ മനുഷ്യർ.
കാടും പാറയിടുക്കും കാട്ടുമനുഷ്യരും അവരുടെ വിശ്വാസങ്ങൾക്കും അപ്പുറം മറ്റൊന്നിനെയും പരിചിതമല്ലാതെ മനുഷ്യർ. അവർക്കു പുകയിലയും മദ്യവും നൽകുന്ന, എപ്പോഴൊക്കയോ കൂടെനിന്നു എന്ന് വിശ്വസിപ്പിച്ച നാട്ടുമനുഷ്യന്റെ ചതിക്കളെ തിരിച്ചറിയാനാവാത്ത നിഷ്കളങ്കരായ അവർ.
ALSO READ : അതേ, നിങ്ങൾക്ക് ഈ സിനിമ അവഗണിക്കാനാവില്ല; ‘ബാഡ് ഗേൾ’ പൊളിക്കുന്ന ടാബൂകൾ
അടിയന്തിരാവസ്‌ഥയുടെ തീക്ഷണമായ മുറിപ്പാടുകൾ, ഭരണകൂടംത്തിനോ അന്നത്തെ രാഷ്ട്രീയ സംവിധാനങ്ങൾക്കോ ഒരുനിലയിലും പ്രത്യാഘാതം സൃഷ്ടിക്കാതെ തങ്ങളുടെ ചുറ്റുപാടിൽ മാത്രം ജീവിച്ചിട്ടും, ഒരു ഗോത്ര സമൂഹതിന് ഇന്നും പേറേണ്ടി വന്നതിന്റെ രാഷ്ട്രീയമാണ് സിനിമ പറഞ്ഞുവെക്കുന്നത്.
ആ മനുഷ്യർക്ക് അവരുടെ ആവശ്യങ്ങൾക്ക് വേദനി കാടിറങ്ങാൻ പലപ്പോഴും നാട്ടുമനുഷ്യന്റെ സഹായങ്ങൾ വേണ്ടിവന്നു. ഈ സഹായം പലപ്പോഴും ആ മനുഷ്യരുടെ നിഷ്കളങ്കതയെ ചൂഷണം ചെയ്യലായിരുന്നു. ആ ചൂഷണങ്ങളിൽ വംശവെറിയുടെയും, ജാതീയതയുടെയും കാൽപാടുകളും കയ്യൂക്കും കാണാം.
ALSO READ : മരണവീട്ടിൽ പൂത്ത മനോഹരമായ മാവ്
കാലം ഇത്ര കഴിഞ്ഞിട്ടും ആ മനുഷ്യരുടെ സിസ്സഹായതയിൽ മാറ്റമില്ല എന്ന് പറഞ്ഞുവെച്ചുകൊണ്ട് സിനിമ അവസാനിക്കുമ്പോൾ കാണുന്ന പ്രേക്ഷകരിൽ രൂപപ്പെട്ട എന്തെന്നില്ലാത്ത അസ്വസ്ഥതയെ മുറിച്ചുകൊണ്ടാണ്. “ഇത് ഞങ്ങളുടെ കാടാണ്, ഞങളുടെ വഴിയാണ്, ഞങളുടെ വണ്ടി യാണ് “എന്ന് പ്രഖ്യാപിച്ചുകൊണ്ട് ആ സമൂഹം സ്വന്തമായി വാങ്ങിയ വണ്ടിയിൽ അടുത്ത തലമുറയുടെ വരവിനായി കാടിറകുന്നത്.
ALSO READ : മാജിക്കൽ റിയലിസത്തിലൂടെ സ്ത്രീ സ്വാതന്ത്ര്യത്തിന്റെ വേറിട്ട കഥ പറഞ്ഞ് ‘സീക്രട്ട് ഓഫ് ദ മൗണ്ടൻ സർപ്പൻ്റ്’
സംവിധായകന്റെ അതിഭാവുകത്വമോ, കാല്പനികതയോ അല്ല യാഥാർഥ്യത്തിന്റെ അടയാളപ്പെടുത്തൽ കൂടി ആണ് അത് എന്ന് ആ മനുഷ്യർ മുഴുവൻ പ്രേക്ഷകർക്കുമുന്നിലും പറയുമ്പോൾ തൊട്ടുമുൻപ് പ്രേക്ഷകരിൽ ഉണ്ടായ അസ്വസ്ഥതകൾ മാറി ഒരു പുഞ്ചിരി വിടരുന്നു . വലിയ കരഘോഷത്തോടെയാണ് ആളുകൾ പ്രദർശനം കഴിഞ്ഞ തിയേറ്റർ വിടുന്നത്

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

