
ഷാജി ടി. യു
ഈ വര്‍ഷം ഇരുപത്തിയഞ്ച് വിഭാഗങ്ങളിലായി 188 സിനിമകള്‍ എട്ട് ദിവസങ്ങള്‍ക്കൊണ്ട് പതിനഞ്ചോളം സ്ക്രീനുകളിലായി പ്രദര്‍ശിപ്പിക്കുന്നു. സിനിമകളുടെ പട്ടിക പൊതുവില്‍ തകതകര്‍പ്പനാണ് !!
കാന്‍, ബെര്‍ലിന്‍, വെനീസ്, സണ്‍ഡാന്‍സ് എന്നിങ്ങനെയുള്ള പ്രധാന ഫെസ്റ്റിവലുകളില്‍ നിന്ന്, പ്രധാന പുരസ്കാരങ്ങള്‍ നേടിയവയടക്കം ടോപ് ഫെസ്റ്റിവല്‍ റണ്ണേഴ്സ് ഒരുപാടുണ്ട്. വിദേശ ഭാഷാചിത്രത്തിന് വിവിധ രാജ്യങ്ങളുടെ ഓസ്കാര്‍ പുരസ്കാരത്തിനുള്ള ഒഫീഷ്യല്‍ സബ്മിഷന്‍സും ഏറെയുണ്ട്.
പല വിഭാഗങ്ങളിലായി ഏതാനും സിനിമകള്‍ നേരത്തെ കണ്ടിട്ടുണ്ട്. മെറ്റക്രിട്ടിക്, ഐഎംഡിബി അതിനേക്കാളുപരി സിനിമകളെ കുറിച്ച് കാണികളും നിരൂപകരും എഴുതിയത് വായിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് പട്ടിക തയ്യാറാക്കിയത്. അപ്പോഴും ഓരോ സിനിമയും നിങ്ങളുടെ അഭിരുചികളെ തൃപ്തിപ്പെടുത്തിയേക്കില്ലെന്ന സാധ്യത നിലനില്‍ക്കുന്നുണ്ടെന്ന് കൂടി ഓര്‍മ്മിപ്പിക്കുന്നു.
ചില പാക്കേജുകള്‍ ശ്രദ്ധിച്ച് പോയാല്‍ തന്നെ കുറെ നല്ല സിനിമകള്‍ കാണാന്‍ കഴിഞ്ഞേക്കും. ഫെസ്റ്റിവല്‍ ഫേവറൈറ്റ്സ് എന്നൊരു പാക്കേജ് തന്നെയുണ്ട്. ഈ വര്‍ഷം സര്‍പ്രൈസ് ആയിരിക്കുമെന്ന് വ്യക്തിപരമായി കരുതുന്നത് വിയറ്റ്നാം സിനിമകളെ ഉള്‍പ്പെടുത്തിയ കണ്‍ട്രി ഫോക്കസാണ്. മിക്കവാറും സിനിമകളെല്ലാം കൊള്ളാവുന്നവയാണ്. അന്താരാഷ്ട്ര ചലച്ചിത്രമേളകളിൽ ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ച ഇന്ത്യൻ സിനിമയുടെ മികച്ചതും വൈവിധ്യമാർന്നതുമായ ചിത്രങ്ങളെ ഉള്‍പ്പെടുത്തിയിട്ടുള്ള കാലിഡോസ്കോപ്പ് ഈ വര്‍ഷം വളരെവളരെ ഇമ്പ്രസീവാണ്.
മേളയില്‍ പങ്കെടുക്കുന്നവര്‍ക്ക് സഹായകമായേക്കാവുന്ന പട്ടിക താഴെ. പാക്കേജുകളെ മുന്‍നിര്‍ത്തിയാണ് എഴുതിയിരിക്കുന്നത്. അല്ലാതെ ഏതെങ്കിലും രീതിയിലുള്ള മുന്‍ഗണനാക്രമം ഉദ്ദേശിച്ചിട്ടില്ല.
ഫെസ്റ്റിവല്‍ ഫേവറൈറ്റ്സ്
A Poet: 2025-ലെ കാൻ ഫിലിം ഫെസ്റ്റിവലിൽ അണ്‍സെര്‍ട്ടന്‍ റിഗാര്‍ഡ് വിഭാഗത്തിൽ ജൂറി പ്രൈസ്, IFFI-ല്‍ മികച്ച നടന്‍.
Bugonia: സമകാലീന ലോക സിനിമയിലെ ഏറ്റവും ശ്രദ്ധേയനും തനതായ ശൈലിയുമുള്ള സംവിധായകന്‍ യൊര്‍ഗോസ് ലാന്തിമോസിന്‍റെ പുതിയ സിനിമ. വിഷ്വലി സ്റ്റണിംഗ് ബ്യൂട്ടിഫുള്‍ സിനിമ. R റേറ്റഡ് ചിത്രമാണ്.
Dreams: ബെർലിൻ ചലച്ചിത്രമേളയില്‍ ഈ വര്‍ഷത്തെ ഗോൾഡൻ ബെയർ.
Father Mother Sister Brother: വിഖ്യാത സംവിധായകന്‍ ജിം ജാർമുഷിന്റെ പുതിയ ചിത്രം. വെനീസ് ഫിലിം ഫെസ്റ്റിവലിൽ ഗോൾഡൻ ലയൺ.
If I Had Legs I’d Kick You: ഒരു A24 സിനിമ (കൂടുതല്‍ പറയേണ്ടതില്ല എന്നാലും). ബെർലിൻ ഫിലിം ഫെസ്റ്റിവലിൽ മികച്ച അഭിനയത്തിനുള്ള സിൽവർ ബെയർ. സണ്‍ഡാന്‍സിലും ഉണ്ടായിരുന്നു.
It Was Just an Accident: കൂടുതല്‍ വിശദീകരിക്കേണ്ടതില്ല. ജാഫര്‍ പനാഹി. ഈ വര്‍ഷത്തെ പാം ദോര്‍.
No Other Choice: ഓള്‍ഡ് ബോയ് അടക്കം ഏറെ മികച്ച സിനിമകള്‍ ഫിലിമോഗ്രഫിയിലുള്ള പാർക്ക് ചാൻ-വുക്കിന്റെ പുതിയ ചിത്രം.
Sentimental Value: കാൻ ഫിലിം ഫെസ്റ്റിവലിൽ ഈ വര്‍ഷത്തെ ഗ്രാന്‍പ്രി. ഈ വര്‍ഷം റിവ്യൂകളില്‍ ഏറെ മികച്ച റേറ്റിംഗ് നിലനിര്‍ത്തുന്ന, വിവിധ മേളകളില്‍ നിന്നായി എണ്ണത്തില്‍ ഏറ്റവും കൂടുതല്‍ നോമിനേഷനുകള്‍ നേടിയ സിനിമകളില്‍ പ്രധാനം.Sirat: കാനില്‍ ജൂറി പ്രൈസ്. ഈ വര്‍ഷം വിവിധ ഫിലിം ഫെസ്റ്റിവലുകളിലായി ഒട്ടേറെ നോമിനേഷനുകള്‍. IFFI-യില്‍ ആഘോഷിക്കപ്പെട്ട സിനിമകളിലൊന്ന്.
The Mastermind: നാഷണല്‍ ബോര്‍ഡ് ഓഫ് റിവ്യൂ പ്രകാരം ഈ വര്‍ഷത്തെ ഏറ്റവും മികച്ച പത്ത് സ്വതന്ത്ര സിനിമകളിലൊന്ന്.
The President’s Cake: കാനില്‍ ഈ വര്‍ഷത്തെ ക്യാമറ ദോര്‍.
The Secret Agent: IFFK-യില്‍ മുന്‍പ് പങ്കെടുത്തവര്‍ക്ക് സംവിധായകന്‍ ക്ലെബർ മെൻഡോൺസ ഫിൽഹോയെ പരിചയമുണ്ടാകും. Bacurau, Aquarius എന്നിവയാണ് മുന്‍പത്തെ ചില ചിത്രങ്ങള്‍. കാനില്‍ ഈ വര്‍ഷം മികച്ച നടന്‍, മികച്ച സംവിധായകന്‍, ഫിപ്രസ്കി പുരസ്കാരം എന്നിവയടക്കം നാല് അംഗീകാരങ്ങള്‍. ഈ വര്‍ഷം റേവ് റിവ്യൂസുള്ള സിനിമകളില്‍ ഏറെ മുന്നില്‍…
കാലിഡോസ്കൊപിലെ മികച്ച സിനിമകള്‍:
Homebound: മാര്‍ട്ടിന്‍ സ്കോര്‍സെസീ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായ, ഈ വര്‍ഷത്തെ ഇന്ത്യയുടെ ഓസ്കാര്‍ സബ്മിഷനായ സിനിമ
Cactus Pears: സണ്‍ഡാന്‍സില്‍ ലോകസിനിമാ വിഭാഗത്തില്‍ ഗ്രാന്‍ഡ് ജൂറി പ്രൈസ് എന്നത് ഒരു സിനിമക്ക്, അതിന്റെ സംവിധായകന് അതുല്യമായ നേട്ടമാണ്. ഏറെ മികച്ചതായിരിക്കാന്‍ സാധ്യതയുള്ള ഇന്ത്യന്‍ സിനിമ.
Bad Girl: വെട്രിമാരന്‍ നിര്‍മ്മിച്ച് അനുരാഗ് കാശ്യപ് അവതരിപ്പിക്കുന്ന സിനിമ. റോട്ടര്‍ഡാം ചലച്ചിത്ര മേളയില്‍ മികച്ച ഏഷ്യന്‍ ചിത്രത്തിനുള്ള പുരസ്കാരം.
Tiger’s Pond: അനുരാഗ് കാശ്യപ് അവതരിപ്പിക്കുന്ന നതേഷ്ഹെഗ്ഡെ സംവിധാനം ചെയ്ത കന്നട ചിത്രം. അച്യുത് കുമാറും ദിലീഷ് പോത്തനുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
Pyre: നെറ്റ്ഫ്ലിക്സില്‍ പിഹു എന്ന ഇന്ത്യന്‍ സിനിമ കയ്യടിക്കേണ്ട സിനിമയായിരുന്നു. സംവിധായകന്‍ വിനോദ് കാപ്രിയുടെ പുതിയ സിനിമ.
വിയറ്റ്നാം സിനിമകള്‍:
നേരത്തെ സൂചിപ്പിച്ചത് പോലെ ഈ മേളയിലെ സര്‍പ്രൈസിംഗ് പാക്കേജായി മാറാന്‍ സാധ്യതയുണ്ട് ഇത്. Once Upon a Love Story, Glorious Ashes, Don’t Cry Butterfly, Cu Li Never Cries എന്നിങ്ങനെ ചുരുങ്ങിയത് നാല് സിനിമകളെങ്കിലും മികച്ച അഭിപ്രായമുണ്ടാക്കിയേക്കും. Cu Li Never Cries കറുപ്പിലും വെളുപ്പിലുമായി ചിത്രീകരിച്ചതാണ്.
വിവിധ വിഭാഗങ്ങളില്‍ നിന്നുള്ള മികച്ച സിനിമകൾ:
Amrum: ഫാതി അകിന്റെ പുതിയ ചിത്രം. അതിസുന്ദരമായാണ് ഫാതി അകിന്‍ സിനിമ അവതരിപ്പിച്ചിരിക്കുന്നത്.
A Sad and Beautiful World: ലെബനനില്‍ നിന്നുള്ള ഓസ്കാര്‍ സബ്മിഷന്‍. വെനീസില്‍ പീപ്പിള്‍ ചോയ്സ് പുരസ്കാരം. അറബ് രാജ്യങ്ങളില്‍ നിന്ന് സമീപ വര്‍ഷങ്ങളില്‍ പുറത്തുവന്ന ഏറ്റവും മികച്ച പ്രണയ ചിത്രമായി വിലയിരുത്തപ്പെടുന്നു.
Arco: 2D ആനിമേഷന്‍ സിനിമയാണ്. ഈ വര്‍ഷത്തെ മികച്ച ആനിമേഷന്‍ സിനിമകളിലൊന്ന്. മിയാസാക്കിയുടെത് പോലുള്ള സിനിമകള്‍ ഇഷ്ടപ്പെടുമെങ്കില്‍ മാത്രം തെരെഞ്ഞെടുക്കുക.
Once upon a time in Gaza: പത്ത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് IFFK-യില്‍ പ്രദര്‍ശിപ്പിച്ച തകര്‍പ്പന്‍ സിനിമയായിരുന്നു Degrade. ചിത്രം സംവിധാനം ചെയ്ത നാസര്‍ സഹോദരന്മാരുടെ പുതിയ സിനിമ. കാനില്‍ അണ്‍സെര്‍ട്ടന്‍ റിഗാര്‍ഡ് വിഭാഗത്തിൽ മികച്ച സംവിധായകനുള്ള പുരസ്കാരം.
Romeria: ഗോള്‍ഡന്‍ ബെയര്‍ നേടിയ Alcarras, ശ്രദ്ധേയമായ Summer 1993 എന്നീ സിനിമകള്‍ സംവിധാനം ചെയ്ത കാര്‍ല സൈമണിന്‍റെ പുതിയ ചിത്രം.
Also read; സമകാലിക ഇന്ത്യൻ യാഥാർഥ്യങ്ങളുമായി ‘ഇന്ത്യൻ സിനിമ നൗ’; മേളയിൽ പ്രദർശിപ്പിക്കുക 7 ചിത്രങ്ങൾ
മത്സരവിഭാഗം:
Two Seasons, Two Strangers: ലൊക്കാര്‍ണോയില്‍ ഗോള്‍ഡന്‍ ലെപ്പേര്‍ഡ് നേടിയ ചിത്രമാണ്.
Yen and Ai-Lee: ഏഷ്യയിലെ ഏറ്റവും പ്രധാനപ്പെട്ട ചലച്ചിത്രമേളകളില്‍ ഒന്നായ ബുസാനില്‍ മൂന്നിലേറെ ഫീച്ചര്‍ സിനിമകളില്‍ ചെയ്തിട്ടുള്ളവര്‍ക്ക് നല്‍കുന്ന കിം ജിസോക് പുരസ്കാരം നേടിയ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രം.
ഈ വിഭാഗത്തില്‍ ശ്രദ്ധേയമാകാന്‍ സാധ്യതയുള്ള മറ്റ് സിനിമകള്‍ Cinema Jazireh, Kissing Bug, The Currents എന്നിവയായിരിക്കും. പതിവിലും കൂടുതല്‍ മികച്ച സിനിമകളുണ്ട് ഇക്കുറി ഈ മത്സര വിഭാഗത്തില്‍.
ലൈഫ്ടൈം അച്ചീവ്‌മെന്റ് \ റിട്രോസ്പെക്ടീവ്:
ഈ വര്‍ഷം ലൈഫ്ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം നല്‍കി ആദരിക്കുന്ന അബ്ഡര്‍മെയ്ന്‍ സിസാക്കോയുടെ സിനിമകളില്‍ ഏറ്റവും പ്രധാനപ്പെട്ടത് ഓസ്കാര്‍ നാമനിര്‍ദ്ദേശവും നിരവധി പുരസ്കാരങ്ങളും നേടിയ Timbuktu ആയിരിക്കും. നേരത്തെ IFFK-യില്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ള ഏറെ ശ്രദ്ധേയമായ സിനിമയാണ്.
ഈജിപ്ഷ്യന്‍ സംവിധായകന്‍ യൂസഫ് ഷഹീനിന്‍റെ 1958-ല്‍ പുറത്തുവന്ന Cairo Station അദ്ദേഹത്തിന്‍റെ ഏറ്റവും പ്രധാനപ്പെട്ട സിനിമയാണ്. ലോറന്‍സ് ഓഫ് അറേബ്യ, ഡോ. ഷിവാഗോ മുതലായ സിനിമകളിലൂടെ പ്രശസ്തനായ ഒമര്‍ ഷരീഫിന്‍റെ അഭിനയ ജീവിതം തുടങ്ങുന്നത് യൂസഫ് ഷഹീനിന്‍റെ സിനിമകളിലൂടെയാണ്.
ഇന്തോനേഷ്യയിലെ ഏറ്റവും പ്രശസ്തനായ ചലച്ചിത്രകാരനാണ് ഗാരിൻ നുഗ്രോഹോ, അവിടത്തെ നിരവധി തദ്ദേശീയ ഭാഷകളെയും സംസ്‌കാരങ്ങളെയും ലോകമെമ്പാടുമുള്ള പ്രേക്ഷകരുമായി ബന്ധിപ്പിക്കുന്ന തരത്തിലുള്ള ദൃശ്യാനുഭവമാക്കി മാറ്റാനുള്ള കഴിവിലൂടെ അദ്ദേഹം പ്രസിദ്ധനാണ്. നുഗ്രോഹോ കഴിഞ്ഞ വര്‍ഷം സംവിധാനം ചെയ്ത ചിത്രമാണ് Samsara. സംഭാഷണമില്ലാതെ കറുപ്പിലും വെളുപ്പിലുമായി മനോഹരമായി ചിത്രീകരിച്ച സിനിമയാണ് Samsara.
ഇന്ത്യന്‍ സമാന്തര സിനിമയുടെ മുഖങ്ങളിലൊന്നായിരുന്ന സയിദ് മിര്‍സയുടെ നസീം, ആരവിന്ദ് ദേശായി കി അജീബ് ദാസ്താന്‍, സലിം ലംഗ്ഡേ പെ മത് രൊ എന്നിങ്ങനെ അദ്ദേഹത്തിന്‍റെ മൂന്ന് ചിത്രങ്ങള്‍ റിട്രോസ്പെക്ടീവില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്..
Also read; IFFK: ടി രാജീവ് നാഥിൻ്റെ 50 വർഷത്തെ സിനിമാജീവിതത്തിന് ആദരം, ‘ജനനി’ പ്രത്യേകമായി പ്രദർശിപ്പിക്കും
കണ്ടിരിക്കേണ്ടതും കാണബിളുമായ സിനിമകള്‍:
Die My Love: വീ നീഡ് ടു ടോക് എബൌട്ട് കെവിന്‍, യു വേര്‍ നെവര്‍ റിയലി ഹിയര്‍ എന്നീ സിനിമകള്‍ കണ്ടിട്ടുള്ളവര്‍ക്ക് ലിന്‍ രാംസിയെന്ന സംവിധായികയെ കൂടുതല്‍ പരിചയപ്പെടുത്തേണ്ട കാര്യമില്ല. ലിന്‍ രാംസിയുടെ ഓരോ ഫീച്ചര്‍ സിനിമകളുടെ ഇടയിലും വര്‍ഷങ്ങളുടെ ഇടവേളകളുണ്ട്. ആ ഇടവേളകളുടെ വലിപ്പമാകണം ലിന്‍ രാംസിയുടെ ചിത്രങ്ങളുടെ ആഴത്തിന്റെ ഒരു കാരണം. വ്യക്തിപരമായി ഈ വര്‍ഷം കാണുമെന്ന് ഉറപ്പിച്ചിട്ടുള്ള സിനിമ.
The Mysterious Gaze of the Flamingo: കാനില്‍ അണ്‍സര്‍ട്ടന്‍ റിഗാര്‍ഡ് പുരസ്കാരം. ചിലിയുടെ ഓസ്കാര്‍ സബ്മിഷന്‍.
The Blue Trail: ബെര്‍ളിനിലെ ഗ്രാന്റ് ജൂറി പ്രൈസ്.
Magellan: ഫോമില്‍ സുദീര്‍ഘമായ ഷോട്ടുകളും ഉള്ളടക്കത്തില്‍ മിനിമലിസ്റ്റ് സ്വഭാവവും പുലര്‍ത്തുന്ന സിനിമകളിലൂടെ ശ്രദ്ധേയനായ ഫിലിപ്പിനൊ സംവിധായകന്‍ ലവ് ഡിയസിന്‍റെ പുതിയ ചിത്രം.
The Young Mothers: ഫെസ്റ്റിവല്‍ ഫേവറൈറ്റ്സ് എന്നുള്ള വിഭാഗത്തിലാണ് ഉള്‍പ്പെടുത്തിയിട്ടുള്ളതെങ്കിലും അത്രത്തോളം ആഘോഷിക്കപ്പെടാനിടയില്ല. ഡാര്‍ഡനെ ബ്രദേഴ്സിന്‍റെ പുതിയ ചിത്രം. കാനില്‍ മികച്ച തിരക്കഥയ്ക്കുള്ള പുരസ്കാരം.
El Conde: അതിസുന്ദരമായ മോണോക്രോം ദൃശ്യങ്ങള്‍ക്കൊണ്ട് കഴിഞ്ഞ വര്‍ഷം ശ്രദ്ധേയമായ ചിത്രം. വെനീസ് ചലച്ചിത്രമേളയില്‍ തിരക്കഥ, Camerimage-ല്‍ സില്‍വര്‍ ഫ്രോഗ്, ഓസ്കാറില്‍ ഛായാഗ്രാഹണത്തിന് നാമനിര്‍ദ്ദേശം.
The Chronology of Water: വിഷ്വല്‍ നരേട്ടീവില്‍ അടിമുടി എക്സ്പെരിമെന്റ് ചെയ്യുന്ന ധീരമായ ശ്രമമെന്ന് സിനിമയെ കുറിച്ച് വന്നിട്ടുള്ള നിരൂപണങ്ങള്‍ പറയുന്നു.
Where the Wind Comes from: സണ്‍ഡാന്‍സില്‍ ഗ്രാന്‍ഡ് ജൂറി പ്രൈസിന് മത്സരിച്ച റോഡ് മൂവിയുടെ ഘടനയിലുള്ള കോമഡി ചിത്രം.
My Father’s Shadow: കാനില്‍ അണ്‍ സെര്‍ട്ടന്‍ റിഗാര്‍ഡ് വിഭാഗത്തില്‍ മത്സരിച്ച, മികച്ച നിരൂപണങ്ങള്‍ വന്നിട്ടുള്ള അകിനോള ഡേവിസ് എന്ന സംവിധായകന്‍റെ ഡെബ്യു ഫിലിം. നൈജീരിയയില്‍ നിന്ന് കാനില്‍ മത്സരിച്ച ചരിത്രത്തിലെ ആദ്യത്തെ സിനിമ.
Little Trouble Girls – ബെര്‍ളിനില്‍ ഫിപ്രസ്കി പുരസ്കാരവും IFFI-യില്‍ മികച്ച നടിക്കുള്ള അംഗീകാരവും നേടിയ ചിത്രം.Duse: വെനീസില്‍ മികച്ച നടിയ്ക്കുള്ള പുരസ്കാരം. ഈ വര്‍ഷത്തെ ഏറ്റവും ശ്രദ്ധേയമായ ഓണ്‍സ്ക്രീന്‍ പെര്‍ഫോമന്‍സുകളില്‍ ഒന്ന്.
Girl – ബുസാനില്‍ സംവിധായിക ഷു ക്യുഎ-യ്ക്ക് സംവിധായികയ്ക്കുള്ള പുരസ്കാരം.
Nino: കാനില്‍ ക്യാമറ ദോറിന് പരിഗണിക്കപ്പെട്ട ചിത്രം.
The Virgin of the Quarry Lake: സണ്‍ഡാന്‍സില്‍ ലോകസിനിമാ വിഭാഗത്തില്‍ മത്സരിച്ച ഹൊറര്‍ ചിത്രം.
Mariana’s Room: ഹിബ്രു ഭാഷയില്‍ എഴുതപ്പെട്ട ക്ലാസിക് നോവലിന്‍റെ ചലച്ചിത്ര ഭാഷ്യം.
തീയറ്റര്‍: കടസീല ബിരിയാണി സംവിധാനം ചെയ്ത നിഷികാന്ത് കളിദിന്ദിയുടെ പുതിയ ചിത്രം.
മുകളില്‍ പറഞ്ഞതെല്ലാം കൂടാതെ When Morning Comes.
സുവര്‍ണ്ണ ചകോരം:
മുന്‍ വര്‍ഷങ്ങളില്‍ IFFK-യില്‍ മികച്ച ചിത്രമായി തിരഞ്ഞടുക്കപ്പെട്ട സിനിമകള്‍ ഉള്‍പ്പെടുത്തിയ വിഭാഗം. ഒരു പക്ഷേ, IFFK-യുടെ ചരിത്രത്തില്‍ പുരസ്കൃതമായ ഏറ്റവും ഗംഭീരമായ സിനിമയായിരിക്കണം അസ്ഹര്‍ ഫര്‍ഹദിയുടെ About Elly. മത്സരവിഭാഗത്തിലെ ഒരു സിനിമയ്ക്ക് ഏറ്റവും ജനനിബിഡമായ കാഴ്ചയുണ്ടായതും കാണികള്‍ അത്രകണ്ട് ആഘോഷിച്ചതുമായിരിക്കണം Clash. കാനില്‍ പാം ദോറിന് മത്സരിച്ചൊരു അതിന് ശേഷം കേരളത്തില്‍ വന്ന്‍വിജയം വരിച്ച സമാനതകളില്ലാത്ത ഉദാഹരണമായിരിക്കണം Flowers of Shanghai. ഇവ കൂടാതെ ഇനിയും മുന്‍ വര്‍ഷങ്ങളില്‍ കണ്ടില്ലാത്തവര്‍ക്ക് കാണാവുന്ന സിനിമകളാണ് Portraits in a Sea of Lies, Sta. Nina, Wajib, XXY എന്നിവ. Puisi Tak Terkuburkan എന്ന ചിത്രം രണ്ട് ജയില്‍ മുറികളില്‍ മാത്രമായി ചിത്രീകരിച്ച ഡോക്യുമെന്ററി ചിത്രമാണ്.
ഈ സിനിമകള്‍ കണ്ടിട്ട് മറിച്ച് എന്തെങ്കിലും അഭിപ്രായം ഉണ്ടെങ്കില്‍ പ്രത്യേകിച്ചും അപ്ഡെറ്റ് ചെയ്യണമെന്ന് അഭ്യര്‍ത്ഥിക്കുന്നു…
മുഖ്യധാരാ മാധ്യമങ്ങളോ അല്ലെങ്കില്‍, മറ്റേതെങ്കിലും രീതിയില്‍ സൃഷ്ടിക്കപ്പെടുന്ന പൊതുബോധമോ മുന്‍നിര്‍ത്തിയാണ് അറ്റമില്ലാത്ത വരികളും നിയന്ത്രിക്കാനാകാത്ത തിരക്കും പലപ്പോഴും ഉണ്ടാകുന്നതായി തോന്നിയിട്ടുള്ളത്. ഒരേ സമയം മികച്ച സിനിമകള്‍ തെരഞ്ഞെടുക്കാന്‍ ഇല്ലാത്തതല്ല, പലതും അറിയാതെ പോകുന്നതും ഒരു വലിയ ഭാഗം ഡെലിഗേറ്റുകളെങ്കിലും സിനിമകളെ കുറിച്ച് അന്വേഷിച്ച് അതിലേക്ക് എത്താന്‍ ശ്രമിക്കാത്തതുമാകാം പ്രധാന സിനിമകള്‍ ചിലതെങ്കിലും താരതമ്യേന തിരക്കുകുറഞ്ഞ പ്രദര്‍ശനങ്ങളായി തീരുന്നതിന്‍റെ കാരണം. തീര്‍ച്ചയായും തിരക്കുണ്ട്.. എന്നാല്‍ ആ തിരക്കിനിടയില്‍ അസാധാരണമായ ചലച്ചിത്രാനുഭവങ്ങള്‍ ചിലര്‍ക്കെങ്കിലും നഷ്ടപ്പെടരുതെന്ന് കരുതിയാണ് ഇത്രയും വിശദമായ കുറിപ്പുകള്‍.
എല്ലാവര്‍ക്കും ഹാപ്പി വ്യൂയിംഗ്

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

