പിടികൂടുന്നതിനിടെ കയ്യില്‍ ചുറ്റിക്കയറി രാജവെമ്പാല; പിന്മാറാതെ പാമ്പുപിടുത്തക്കാരന്‍; വീഡിയോ

പാമ്പുകളുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. കഴിഞ്ഞ ദിവസം കോയമ്പത്തൂരില്‍ വെള്ള നിറത്തിലുള്ള മൂര്‍ഖന്‍ പാമ്പിനെ പിടികൂടിയതും കാട്ടില്‍ തുറന്നുവിട്ടതും വാര്‍ത്തയായിരുന്നു. ഇപ്പോഴിതാ ഒരു രാജവെമ്പാലയെ പിടികൂടുന്ന വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ഫോറസ്റ്റ് ഓഫീസറായ സുശാന്ത നന്ദ ട്വിറ്ററില്‍ പങ്കുവെച്ച വീഡിയോയാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തത്.

പതിനഞ്ച് അടി നീളമുള്ള രാജവെമ്പാലയാണ് വീഡിയോയിലുള്ളത്. പിടികൂടുന്നതിനിടെ പാമ്പുപിടുത്തക്കാരന്റെ കയ്യില്‍ രാജവെമ്പാല ചുറ്റുന്നത് വീഡിയോയില്‍ കാണാം. ഇത് പാമ്പുപിടുത്തക്കാരനെ ഭയപ്പെടുത്തിയെങ്കിലും പിന്മാറാന്‍ അദ്ദേഹം തയ്യാറായില്ല. പലഘട്ടങ്ങളില്‍ തിരിഞ്ഞു നേര്‍ക്കു വന്ന പാമ്പിനെ പാമ്പുപിടുത്തക്കാരന്‍ ഒടുവില്‍ പിടികൂടുകയായിരുന്നു. ഇതിനെ കാട്ടില്‍ തുറന്നുവിടുകയും ചെയ്തു.

കൃത്യമായ പരിശീലനം നേടിയവരാണ് പാമ്പുപിടുത്തത്തിന് നേതൃത്വം നല്‍കുന്നതെന്നും ഇത് ആരും അനുകരിക്കരുതെന്നും സുശാന്ദ നന്ദ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. മഴക്കാലത്ത് മിക്ക സ്ഥലങ്ങളിലും പാമ്പുകളെ കാണാമെന്നും ശ്രദ്ധിക്കണമെന്നും അദ്ദേഹം പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News