
റംസാന്‍ ആരംഭിച്ചതുമുതല്‍ ദിവസവും അഞ്ഞൂറിലധികം പേര്‍ക്ക് സ്‌നേഹത്തിന്റെ ഇഫ്താര്‍ വിരുന്നൊരുക്കുകയാണ് മലപ്പുറം വളാഞ്ചേരി കോട്ടപ്പുറം ജുമാമസ്ജിദില്‍.. നോമ്പുകാരായ യാത്രക്കാര്‍ക്കും ഏറെ ആശ്വാസമാണ് പള്ളിയിലെ നോമ്പ് തുറ. പള്ളി മുറ്റത്ത് അഞ്ഞൂറിലധികം പേര്‍ക്ക് ഇരിക്കാനുള്ള സൗകര്യം. അസര്‍ നമസ്‌കാരം കഴിഞ്ഞാല്‍ മഹല്ല് കമ്മറ്റിയുടെ നേതൃത്വത്തില്‍ യുവാക്കളും നാട്ടുകാരും നോമ്പു തുറ ഒരുക്കാനുള്ള തയ്യാറെടുപ്പ് ആരംഭിക്കും.
ALSO READ: കേരള ഗവണ്മെന്‍റ് ആയുർവേദ മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ ഉജ്ജ്വല 2025 പുരസ്കാരത്തിന് അർഹയായി ഡോ. വനജ
ഈത്തപ്പഴമുള്‍പ്പെടെ പലതരം പഴവര്‍ഗങ്ങള്‍, പലഹാരങ്ങള്‍, നാരങ്ങ വെള്ളം തുടങ്ങിയ വിഭവങ്ങള്‍ നോമ്പു തുറക്കാനായി ഉണ്ടാവും. മഗ്രിബ് ബാങ്ക് ആകുമ്പോഴേക്കും യാത്രക്കാരും കടകളില്‍ ജോലി ചെയ്യുന്നവരും സമീപത്തെ ഹോസ്റ്റലിലുള്ള വിദ്യാര്‍ത്ഥികളുമുള്‍പ്പെടെ അഞ്ഞൂറിലധികം പേരാണ് നോമ്പു തുറക്കാനെത്തുക. സ്ത്രീകള്‍ക്കും സൗകര്യമുണ്ട്. നോമ്പുതുറയും നമസ്‌കാരവും കഴിഞ്ഞാല്‍ എല്ലാവര്‍ക്കും ബിരിയാണിയും നല്‍കും. ഒന്നാം നോമ്പ് മുതല്‍ ആരംഭിച്ചതാണ് ഈ നോമ്പു തുറ.
ഇഫ്താര്‍ വിരുന്നൊരുക്കാന്‍ നേരത്തെതന്നെ യുവാക്കള്‍ എത്തിച്ചേരും. എല്ലാവര്‍ക്കും നോമ്പുതുറ വിഭവം എത്തിയെന്ന് ഉറപ്പു വരുത്തിയും എല്ലാവരും നോമ്പുതുറ കഴിഞ്ഞ് മടങ്ങിപ്പോയാല്‍ പിന്നെ സ്ഥലം വൃത്തിയാക്കിയതിന് ശേഷമാണ് ഇവര്‍ മടങ്ങുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here