ഫ്രഞ്ച് ഓ​പ്പൺ വനിതാ വിഭാഗത്തിൽ ഇ​ഗ സ്യാതക്കിന് കി​രീ​ടം

ഫ്രഞ്ച് ഓ​പ്പൺ ടെ​ന്നി​സി​ൽ വനിതാ വിഭാഗത്തിൽ പോ​ള​ണ്ട് യു​വ​താ​രം ഇ​ഗ സ്യാതക്കിന് കി​രീ​ടം. ശ​നി​യാ​ഴ്ച നടന്ന വനിത സിംഗ്ൾസ് ഫൈ​ന​ലി​ൽ ചെ​ക്ക് റി​പ്പ​ബ്ലി​ക്കി​ന്റെ ക​രോ​ളി​ന മു​ച്ചോ​വ​യെ ​ തോൽപ്പിച്ചാണ് റോ​ള​ണ്ട് ഗാ​രോ​സി​ൽ തു​ട​ർ​ച്ച​യാ​യ ര​ണ്ടാം ത​വ​ണ​യും ഇ​ഗ മുത്തമിട്ടത്.ഇഗയുടെ മൂന്നാം കിരീടനേട്ടമാണിത്. 6-2, 5-7, 6-4

ആ​ദ്യ സെ​റ്റ് മി​ക​ച്ച വ്യ​ത്യാ​സ​ത്തി​ൽ (6-2) പി​ടി​ച്ച ലോ​ക ഒ​ന്നാം ന​മ്പ​റു​കാ​രി​ക്കെ​തി​രെ ര​ണ്ടാ​മ​ത്തേ​തി​ൽ മുച്ചോവ തി​രി​ച്ച​ടി​ച്ചു (5-7). മൂ​ന്നാം സെ​റ്റി​ൽ ക​ണ്ട​ത് ഇ​ഞ്ചോ​ടി​ഞ്ച് (6-4) പോ​ര്. 2020ലും ​ഇ​ഗ ആ​യി​രു​ന്നു ഫ്ര​ഞ്ച് ഓപ്പൺ ചാ​മ്പ്യ​ൻ. 2022ലെ ​യുഎ​സ് ഓ​പ്പണും അടക്കം ക​രി​യ​റി​ലെ നാലാം ഗ്രാ​ൻ​ഡ്സ്ലാം കിരീടനേട്ടമാണിത്.

Also Read: ഓവൽ സാക്ഷിയായത് മനോഹര പ്രണയത്തിന്; ക്രിക്കറ്റിൻ്റെ ആവേശത്തിനിടയിൽ പൂത്തുലഞ്ഞ പ്രണയം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here