‘ഇന്ത്യന്‍ ഫുട്‌ബോള്‍ തടവിലാക്കപ്പെട്ട സ്ഥിതിയില്‍’; ഫുട്‌ബോള്‍ ഫെഡറേഷനെതിരെ ഗുരുതര ആരോപണങ്ങളുമായി ഇഗോര്‍ സ്റ്റീമാക്ക്

ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷനെതിരെ ഗുരുതര ആരോപണങ്ങളുയര്‍ത്തി പുറത്താക്കപ്പെട്ട മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം കോച്ച് ഇഗോര്‍ സ്റ്റീമാക്ക്. ഇന്ത്യന്‍ ഫുട്‌ബോള്‍ തടവിലാക്കപ്പെട്ട സ്ഥിതിയിലാണെന്ന് സ്റ്റിമാക്ക് തുറന്നടിച്ചു. എന്നാല്‍ സ്റ്റീമാക്കിന്റെ പരാമര്‍ശങ്ങള്‍ക്ക് 48 മണിക്കൂറിനകം മറുപടി നല്‍കുമെന്ന് AIFF പ്രതികരിച്ചു.

ALSO READ:കൊടുങ്ങല്ലൂർ നഗരസഭയിൽ ഹിയറിംഗ് തടസപ്പെടുത്തി ബിജെപി കൗൺസിലർമാർ

ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം പരിശീലക സ്ഥാനത്ത് നിന്ന് പുറത്താക്കപ്പെട്ട ഇഗോര്‍ സ്റ്റിമാക്കാണ് അത്യന്തം ഗൗരവമേറിയ പരാമര്‍ശങ്ങള്‍ ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷനെതിരെ ഉന്നയിച്ചത്. നിലവില്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ തടവിലാക്കപ്പെട്ടിരിക്കുകയാണ്. ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന്റെ ന്യൂനതകള്‍ അടുത്തകാലത്തൊന്നും പരിഹരിക്കപ്പെടുകയില്ലെന്നും സ്റ്റീമാക്ക് തുറന്നടിച്ചു. താന്‍ ടീം വിടുകയാണെന്ന് ഫെഡറേഷന്‍ ഭാരവാഹികള്‍ക്ക് നേരത്തെ തന്നെ സൂചന ലഭിച്ചിരുന്നു. ഇത് മുന്‍കൂട്ടി കണ്ടാണ് തന്നെ അപമാനിക്കാന്‍ വേണ്ടി പുറത്താക്കിയതെന്നും ഇഗോര്‍ സ്റ്റീമാക്ക് വ്യക്തമാക്കി. സ്ഥാപിത താത്പര്യക്കാരുടെ കൂടെ ജോലി ചെയ്യാന്‍ തനിക്ക് ബുദ്ധിമുട്ടുണ്ടെന്ന് ഫുട്‌ബോള്‍ ഫെഡറേഷനെ ലക്ഷ്യം വെച്ച് സ്റ്റീമാക്ക് പറഞ്ഞു. കരാര്‍ പ്രകാരം തനിക്ക് ലഭിക്കേണ്ട ബാക്കി തുക പത്ത് ദിവസത്തിനകം ഫുട്‌ബോള്‍ ഫെഡറേഷന്‍ തന്നുതീര്‍ക്കണമെന്ന് ആവശ്യവുമായി കോടതിയെ സമീപിക്കുമെന്ന് നേരത്തെ ഇഗോര്‍ സ്റ്റീമാക്ക് വ്യക്തമാക്കിയിരുന്നു.

ALSO READ:ചാലക്കുടിയില്‍ മോട്ടോര്‍ ബൈക്കിലെത്തി വീട്ടമ്മയുടെ മാല പൊട്ടിച്ച കേസില്‍ രണ്ട് പ്രതികള്‍ പിടിയില്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News