
ഐ.എച്ച്.ആർ.ഡി യുടെ കീഴിൽ പ്രവർത്തിക്കുന്ന മാവേലിക്കര കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ നാലുവർഷ ബിരുദ പ്രോഗ്രാമിലെ ഏഴ് കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. admissions.keralauniversity.ac.in ൽ രജിസ്റ്റർ ചെയ്യുമ്പോൾ ലഭിക്കുന്ന അപ്ലിക്കേഷൻ നമ്പറുമായി ihrdadmissions.org എന്ന വെബ്‌സൈറ്റ് വഴി ജൂൺ ഏഴു വരെ അപേക്ഷിക്കാം.
ബി.എസ്.സി കമ്പ്യൂട്ടർ സയൻസ്, ബി.സി.എ, ബി.എസ്.സി. ഇലക്ട്രോണിക്‌സ്, ബികോം ബി.ഐ. എസ്, ബികോം ഫിനാൻസ്, ബികോം ടാക്‌സേഷൻ, ബി.ബി.എ. എന്നീ കോഴ്‌സുകളിലേക്കാണ് പ്രവേശനം നടക്കുന്നത്. യോഗ്യതാടിസ്ഥാനത്തിൽ പകുതി സീറ്റുകളിലേക്ക് കേരള സർവകലാശാലയും ബാക്കി സീറ്റുകളിൽ കോളജ് നേരിട്ടുമാണ് പ്രവേശനം നൽകുന്നത്. കൂടുതൽ വിവരങ്ങൾക്ക് 8547005046, 9562771381, 9447032077
അതേസമയം, കേരള സർക്കാർ സ്ഥാപനമായ ഐ എച്ച് ആർ ഡിയുടെ കീഴിൽ കാലിക്കറ്റ് സർവകലാശാലയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള കോളേജ് ഓഫ് അപ്ലൈഡ് സയൻസ് കോളേജുകളിലേക്ക്, 2025-26 അധ്യയന വർഷത്തിൽ ബിരുദ ഓണേഴ്‌സ് പ്രോഗ്രാമുകളിൽ കോളേജുകൾക്ക് നേരിട്ട് അഡ്മിഷൻ നടത്താവുന്ന 50 ശതമാനം സീറ്റുകളിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.
അപേക്ഷകൾ http://www.ihrdadmissions.org വെബ്സൈറ്റിലൂടെ ഓൺലൈനായി സമർപ്പിക്കണം. പൊതു വിഭാഗത്തിലുള്ള വിദ്യാത്ഥികൾക്ക് രജിസ്‌ട്രേഷൻ ഫീസ് 250 രൂപയും അധികമായി അപേക്ഷിക്കുന്ന ഓരോ കോളേജിനും 100 രൂപ എന്ന ക്രമത്തിലും അടയ്‌ക്കണം.
എസ്.സി/ എസ്.ടി വിഭാഗത്തിന് രജിസ്‌ട്രേഷൻ ഫീസ് 100 രൂപയും അധികമായി അപേക്ഷിക്കുന്ന ഓരോ കോളേജിനും 50 രൂപയും. മേയ് 30 രാവിലെ 10 മണി മുതൽ അപേക്ഷ ഓൺലൈനായി SBI Collect മുഖേന ഫീസ് അടച്ച് സമർപ്പിക്കാം. ഓൺലൈനായി സമർപ്പിക്കുന്ന അപേക്ഷയുടെ പ്രിന്റ് ഔട്ട്, നിർദിഷ്ട അനുബന്ധങ്ങളും രജിസ്‌ട്രേഷൻ ഫീസ് ഓൺലൈനായി അടച്ച വിവരങ്ങളും സഹിതം പ്രവേശനത്തിന് തിരഞ്ഞെടുക്കുന്ന കോളേജിൽ അഡ്മിഷന് എത്തണം. കൂടുതൽ വിവരങ്ങൾക്ക്: www.ihrd.ac.in.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here