
കൊൽക്കത്തയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റിൽ (ഐഐഎം) പഠിക്കുന്ന വിദ്യാർഥിനിയെ പീഡിപ്പിച്ച സുഹൃത്ത് അറസ്റ്റിൽ. ആൺകുട്ടികളുടെ ഹോസ്റ്റലിൽ വച്ചാണ് പെൺകുട്ടി പീഡനത്തിന് ഇരയായത്. ഹരിദേവ്പൂർ പൊലീസ് സ്റ്റേഷനിൽ പെൺകുട്ടി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ആണ് അറസ്റ്റ്.
ഐഐഎം കൊൽക്കത്തയിലെ ആൺകുട്ടികളുടെ ഹോസ്റ്റലിനുള്ളിൽ വെള്ളിയാഴ്ചയാണ് സംഭവം നടന്നതെന്ന് ഒരു പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ‘മാനസിക സംഘർഷം അനുഭവിച്ചിരുന്ന വിദ്യാർഥിനി കൗൺസിലിംഗ് സെഷനായി ഹോസ്റ്റലിലേക്ക് സിഹൃത്ത് വിളിച്ചതിനാൽ എത്തിയതായി എഫ്‌ഐആറിൽ പറഞ്ഞിട്ടുണ്ട്. തുടർന്ന് ഹോസ്റ്റലിൽ മയക്കുമരുന്ന് കലർന്ന പാനീയം കഴിച്ചതിനെ തുടർന്ന് അബോധാവസ്ഥയിലായി. ബോധം വീണ്ടെടുത്തപ്പോഴാണ് താൻ ബലാത്സംഗത്തിന് ഇരയായതായി സ്ത്രീ മനസ്സിലാക്കിയത് എന്നാണ് യുവതി പറയുന്നത്. ആരോടെങ്കിലും ഇക്കാര്യം വെളിപ്പെടുത്തിയാൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് പ്രതി ഭീഷണിപ്പെടുത്തിയതായും അവർ ആരോപിച്ചു.
പ്രതിയായ വിദ്യാർഥിയെ ഇന്നലെ രാത്രിയാണ് അറസ്റ്റ് ചെയ്തത്. കൂടുതൽ അന്വേഷണം നടക്കുകയാണെന്നും എല്ലാവശങ്ങളും പരിശോധിക്കുമെന്നും പൊലീസ് പറഞ്ഞു. കൊൽക്കത്തയിലെ ലോ കോളജിനുള്ളിൽ വിദ്യാർഥിനി കൂട്ടബലാത്സംഗത്തിന് ഇരയായി രണ്ടാഴ്ചയ്ക്കു ശേഷമാണ് മറ്റൊരു ബലാത്സംഗ വാർത്തയും ഇപ്പോൾ പുറത്തുവരുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

