
ഐ സി സി ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള തീപാറും പോരാട്ടം നാളെ ദുബായിൽ നടക്കുകയാണ്. ഈ പശ്ചാത്തലത്തിൽ പാക്കിസ്ഥാനോട് ഇന്ത്യ പരാജയപ്പെടുമെന്ന വിചിത്ര പ്രവചനവുമായി രംഗത്ത് എത്തിയിരിക്കുകയാണ് ഐ ഐ ടി ബാബ എന്നറിയപ്പെടുന്ന അഭയ് സിങ്. ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ ആണ് മത്സരം. ഇതോടെ സോഷ്യൽ മീഡിയയിൽ ബാബയ്ക്ക് എതിരെ ട്രോളോടു ട്രോൾ ആണ്.
ഈ കളിയുടെ വിധി ഇതിനകം കുറിക്കപ്പെട്ടതാണെന്നും പാകിസ്താനെതിരായ കളിയില്‍ പരാജയമാണ് ഇന്ത്യയെ കാത്തിരിക്കുന്നതെന്നും അഭയ് സിങ് പറഞ്ഞു. ഈ മത്സരത്തില്‍ വിരാട് കോലിയടക്കമുള്ള ഇന്ത്യന്‍ താരങ്ങളുടെ ശ്രമങ്ങള്‍ക്കും ടീമിനെ വിജയിപ്പിക്കാന്‍ കഴിയില്ല. ഇന്ത്യക്കു ജയിക്കാനാവില്ലെന്നു ഞാന്‍ പറയുന്നു. അപ്പോൾ അവര്‍ ജയിക്കാൻ പോകുന്നില്ല. നിങ്ങളാണോ, അതോ ദൈവമാണോ വലിയവനെന്നും അഭയ് സിങ് ചോദിച്ചു.
തുടര്‍ച്ചയായ രണ്ടാം വിജയത്തോടെ ടൂര്‍ണമെന്റിന്റെ സെമി ഫൈനലില്‍ ഉറപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യ ഇറങ്ങുന്നത്. എന്നാൽ, ന്യൂസിലന്‍ഡിനോട് പരാജയപ്പെട്ടാണ് പാക് പടയെത്തുന്നത്. സെമി പ്രതീക്ഷ പുലർത്താൻ അവർക്ക് ഈ കളി ജയിച്ചേ തീരൂ.
Agar IIT Baba ka tukka laag gya tou kuch log inhe apna bagwan bna lenge 😂 pic.twitter.com/sZPzRxsICe
— Mr. Neeraj (@NeerajS00964849) February 21, 2025

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here