ജാമിയ മില്ലിയക്ക് പിന്നാലെ തുർക്കി സ്ഥാപനങ്ങളുമായുള്ള കരാർ നിർത്തിവെച്ച് ഐഐടി ബോംബെ

iit bombay

ഇന്ത്യയുമായി നടന്ന സംഘർഷത്തിൽ പാകിസ്ഥാന് പിന്തുണ നൽകുകയും ഡ്രോൺ അടക്കമുള്ള ആയുധങ്ങൾ നൽകുകയും ചെയ്തതിനെ തുടർന്ന് തുർക്കിക്കുള്ള പിന്തുണ പിൻവലിക്കുന്നത് ഇന്ത്യ തുടരുന്നു. ജാമിയ മില്ലിയ ഇസ്ലാമിയ സർവകലാശാലക്ക് പിന്നാലെ ഐഐടി ബോംബെ തുർക്കി സർവകലാശാലകളുമായുള്ള എല്ലാ കരാറുകളും താൽക്കാലികമായി നിർത്തിവെച്ചു.

ഐഐടി ബോംബെയുടെ എക്സ്’ പോസ്റ്റിലാണ് അറിയിപ്പുണ്ടായത്. തുർക്കി ഉൾപ്പെട്ട നിലവിലെ ഭൗമരാഷ്ട്രീയ സാഹചര്യം കണക്കിലെടുത്ത് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ തുർക്കി സർവകലാശാലകളുമായുള്ള കരാറുകൾ താൽക്കാലികമായി നിർത്തിവെക്കാൻ ഐഐടി ബോംബെ ശ്രമിക്കുകയാണെന്നാണ് പോസ്റ്റ്.

ALSO READ; കിട്ടിയ വിമർശനമൊന്നും പോര! വിദേശ പര്യടനത്തിന് പാകിസ്ഥാനും; വിവിധ രാജ്യങ്ങളിലേക്ക് പ്രതിനിധി സംഘത്തെ അയക്കും

ജെഎൻയു തുർക്കിയിലെ ഇനോനു സർവകലാശാലയുമായുള്ള ധാരണാപത്രം താൽക്കാലികമായി നിർത്തി വെച്ചിട്ടുണ്ട്. രാജ്യത്തിനും സായുധ സേനക്കുമൊപ്പം നിലകൊള്ളുന്നതിനാൽ ദേശീയ സുരക്ഷാ പരിഗണനകൾ കാരണം ധാരണാപത്രം താൽക്കാലികമായി നിർത്തി​വെച്ചതായി വൈസ് ചാൻസലർ പ്രസ്താവനയിൽ പറഞ്ഞു.

ദിവസങ്ങൾക്ക് മുന്നേ ദില്ലിയിലെ ജാമിയ മില്ലിയ ഇസ്ലാമിയ സർവ്വകലാശാല തുർക്കിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുമായുള്ള കരാർ റദ്ദാക്കിയിരുന്നു. തുർക്കിയിൽ അഫിലിയേറ്റഡ് ചെയ്ത സ്ഥാപനങ്ങളുമായുള്ള ധാരണ പത്രം ഒഴിവാക്കിയതായി ജാമിയ മില്ലിയ പ്രൊഫസർ സൈമ സയ്യിദ് വ്യക്തമാക്കി. 

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali