80% കാർബൺ പുറന്തള്ളൽ കുറയ്ക്കുന്ന സിമന്റ് രഹിത കോൺക്രീറ്റ് വികസിപ്പിച്ച് ഐഐടി ഇൻഡോർ

IIT Indore Develops Cement-Free Concrete That Cuts Carbon Emissions By 80%

സുസ്ഥിര നിർമ്മാണത്തിലേക്കുള്ള ഒരു സുപ്രധാന നേട്ടവുമായി ഇൻഡോറിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി. കാർബൺ ഡൈ ഓക്സൈഡിന്റെ ഉദ്‌വമനം കുറയ്ക്കുന്ന സിമന്റ് രഹിത കോൺക്രീറ്റ് ആണ് ഐഐടി വികസിപ്പിച്ചെടുത്തത്. ജിയോപൊളിമർ സാങ്കേതികവിദ്യയും, ഫ്ലൈ ആഷ്, ഗ്രൗണ്ട് ഗ്രാനുലേറ്റഡ് ബ്ലാസ്റ്റ് ഫർണസ് സ്ലാഗ് (ജിജിബിഎസ്) പോലുള്ള വ്യാവസായിക മാലിന്യ വസ്തുക്കളും ഉപയോഗിച്ചാണ് പരിസ്ഥിതി സൗഹൃദ കോൺക്രീറ്റ് നിർമ്മിച്ചിരിക്കുന്നത്

പരമ്പരാഗത കോൺക്രീറ്റിൽ ഉപയോഗിക്കുന്ന സിമന്റ് കാർബൺ ഉദ്വമനത്തിൽ പ്രധാന പങ്ക് വഹിക്കുന്നു. എന്നാൽ ഈ പുതിയ കോൺക്രീറ്റ് പാരിസ്ഥിതിക ആഘാതം കുറയ്ക്കുക മാത്രമല്ല, നിർമ്മാണ ചെലവ് ഏകദേശം 20% കുറയ്ക്കുകയും ചെയ്യുന്നു. “നമ്മുടെ ഭാവിയിലെ അടിസ്ഥാന സൗകര്യങ്ങൾ കൂടുതൽ ശക്തവും വേഗതയേറിയതും പരിസ്ഥിതി സൗഹൃദപരവുമാക്കുന്നതിനുള്ള ഒരു ചുവടുവയ്പ്പാണ് ഈ വികസനം”- ഗവേഷണ സംഘത്തെ നയിച്ച ഡോ. അഭിഷേക് രജ്പുത്തിനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. നിർമ്മാണ വ്യവസായത്തിനും പരിസ്ഥിതിക്കും ഒരുപോലെ പ്രയോജനകരമായ ഒരു പ്രായോഗിക പരിഹാരം കണ്ടെത്തുക എന്നതാണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ALSO READ – ചാറ്റ്ജിപിടി മൈക്രോസോഫ്റ്റ് എക്സലിനും പവർപോയിന്റിനും വെല്ലുവിളിയാകുമോ? പുതിയ ടൂളുകൾ ഉപയോ​ഗിച്ച് ഇനി ഫയലുകൾ എഡിറ്റ് ചെയ്യാം

വേഗത്തിൽ ശക്തി പ്രാപിക്കും എന്നതാണ് ഈ കോൺക്രീറ്റിന്റെ സവിശേഷത. സൈനിക ബങ്കറുകൾ, ഹൈവേയിലെ അറ്റകുറ്റപ്പണികൾ, അടിയന്തര ഷെൽട്ടറുകൾ പ്രീകാസ്റ്റ് റെയിൽവേ ഇൻഫ്രാസ്ട്രക്ചർ തുടങ്ങിയ നിർണായകവും സമയബന്ധിതവുമായ നിർമ്മാണത്തിന് അനുയോജ്യമാണ്. ഓർഡിനറി പോർട്ട്‌ലാൻഡ് സിമന്റ് കോൺക്രീറ്റ് ഏകദേശം 8% കാർബൺ ഡൈ ഓക്സൈഡ് ഉദ്‌വമിപ്പിക്കുന്നു. ഇതിന് കാരണം ചുണ്ണാമ്പിന്റെ സംസ്കരണവും ഇന്ധനത്തിന്റെ ഉപഭോഗവുമാണ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News