ഇളയരാജയുടെ ജീവിതം സിനിമയാകുന്നു; പോസ്റ്റർ പങ്കുവെച്ച് ധനുഷ്

ഇളയരാജയുടെ ജീവിതകഥ പറയുന്ന ചിത്രത്തിൻ്റെ ആദ്യ പോസ്റ്റർ ധനുഷ് സമൂഹമാധ്യമത്തിലൂടെ പങ്കുവെച്ചു. ഇതിഹാസ സംഗീതസംവിധായകൻ ഇളയരാജയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള ചിത്രത്തിൽ ധനുഷ് ആയിരിക്കും ഇളയരാജയായി വേഷമിടുക എന്നാണ് റിപ്പോർട്ടുകൾ. “ഇളയരാജ” എന്ന ചിത്രം സംവിധാനം ചെയ്യുന്നത് അരുൺ മാതേശ്വരനാണ്. ധനുഷിൻ്റെ ഏറ്റവും പുതിയ ചിത്രം ‘ക്യാപ്റ്റൻ മില്ലർ’ന്റെ സംവിധായകനാണ് അരുൺ. ‘ബഹുമാനപ്പെട്ട ഇളയരാജ സാർ’ എന്ന അടിക്കുറിപ്പോടെയാണ്‌ ധനുഷ് പോസ്റ്റർ പങ്കുവെച്ചത്.

ALSO READ: ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയില്‍ ഹൃദയം തകരുന്ന ഇമോജി; കാരണം വ്യക്തമാക്കി സൂര്യകുമാര്‍ യാദവ്

ഏറ്റവും മികച്ച സംഗീതസംവിധായകരിൽ ഒരാളായ ഇളയരാജയുടെ ജീവിതവും അദ്ദേഹം കടന്നുവന്ന പഴയ കാലഘട്ടവും ചിത്രീകരിക്കും. അഞ്ച് പതിറ്റാണ്ട് നീണ്ട കരിയറാണ് അദ്ദേഹത്തിന്റേത്. 1,000-ലധികം സിനിമകൾക്കായി 7,000-ലധികം ഗാനങ്ങൾ രചിക്കുകയും ലോകമെമ്പാടുമുള്ള 20,000-ലധികം കച്ചേരികളും ഇളയരാജ നടത്തിയിട്ടുണ്ട്. 2010-ൽ രാജ്യത്തെ മൂന്നാമത്തെ ഉയർന്ന സിവിലിയൻ ബഹുമതി പത്മഭൂഷണും 2018-ൽ രണ്ടാമത്തെ ഉയർന്ന സിവിലിയൻ ബഹുമതി പത്മവിഭൂഷണും ഇളയരാജയ്ക്ക് ലഭിച്ചിരുന്നു.

ALSO READ: ഓസ്ലര്‍ ഒടിടിയില്‍ എത്തി; പ്രേമലു ഉടനെ എത്തും; ഈ ആഴ്ച റിലീസിനെത്തുന്നത് നിരവധി ചിത്രങ്ങള്‍

കണക്റ്റ് മീഡിയ, പികെ പ്രൈം പ്രൊഡക്ഷൻ, മെർക്കുറി മൂവീസ് എന്നിവയുടെ പിന്തുണയോടെ തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളിലായിരിക്കും ചിത്രം പുറത്തിറങ്ങുന്നത്. ശ്രീറാം ഭക്തിസരൺ, സി കെ പത്മകുമാർ, വരുൺ മാത്തൂർ, ഇളമ്പരിത്തി ഗജേന്ദ്രൻ, സൗരഭ് മിശ്ര എന്നിവരാണ് നിർമ്മാതാക്കൾ. നീരവ് ഷായാണ് ഛായാഗ്രാഹകൻ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News