ശബരിമല തീർത്ഥാടകരിൽ നിന്ന് അനധികൃത പണപ്പിരിവ്; 9000 രൂപ പിടിച്ചെടുത്ത് വിജിലൻസ്

ശബരിമല തീർത്ഥാടകരിൽ നിന്ന് അനധികൃതമായി പിരിച്ചെടുത്ത 9000 രൂപ വിജിലൻസ് പിടികൂടി. ശബരിമല തീർഥാടകരുമായി അയൽസംസ്ഥാനങ്ങളിൽനിന്നെത്തുന്ന വാഹനങ്ങളിൽ നിന്ന് ഉദ്യോഗസ്ഥർ അനധികൃതമായി പണപ്പിരിവു നടത്തിയിരുന്നതായി വിജിലൻസ് അറിയിച്ചു. അതിർത്തി കടന്നെത്തുന്ന വാഹനങ്ങളുടെ പെർമിറ്റ് വെരിഫിക്കേഷന്റെ മറവിലായിരുന്നു പിരിവ്.

Also Read: സംസ്ഥാന സ്കൂൾ കലോത്സവം; സ്വർണക്കപ്പ് കൊല്ലത്തിന്റെ മണ്ണിലേക്ക്

തമിഴ്‌നാട്ടിൽ നിന്നെത്തിയ വാഹനത്തിൽ തീർത്ഥാടകരുടെ വേഴത്തിലെത്തിയായിരുന്നു വിജിലൻസ് പരിശോധന. ചെക്പോസ്റ്റിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥൻ 1000 രൂപ വിജിലൻസ് ഉദ്യോഗസ്ഥനിൽ നിന്ന് വാങ്ങിയതോടെ കൂടുതൽ ഉദ്യോഗസ്ഥർ എത്തുകയും പണം പിടിച്ചെടുക്കുകയുമായിരുന്നു.

Also Read: ശബരിമലയിൽ തിരക്ക് തുടരുന്നു; ഇന്നലെ മാത്രം മല ചവിട്ടിയത് 90,000 ത്തിലധികം ഭക്തജനങ്ങൾ

വിജിലൻസ് എസ്പി വി.ജി.വിനോദ്കുമാറിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഓഫീസിലെ പ്രിന്ററിനകത്തുനിന്നാണ് വിജിലൻസ് ഉദ്യോഗസ്ഥർ 8000 രൂപ കണ്ടെടുത്തത്. വിജിലൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർ നടപടികൾ ഉണ്ടാകുമെന്ന് വിജിലൻസ് അധികൃതർ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News