നിയമലംഘകരായ പ്രവാസികളെ നാടുകടത്തി

സൗദിയിൽ നിന്ന് താമസ, തൊഴിൽ, അതിർത്തി നിയമലംഘനങ്ങൾക്ക് പിടിയിലായ 10,205 പ്രവാസികളെ നാടുകടത്തി. ഒരാഴ്ചയ്ക്കിടെ രാജ്യത്തിന്‍റെ വിവിധ പ്രദേശങ്ങളിൽ നടത്തിയ പരിശോധനയിൽ 13,308 പേരെ അറസ്റ്റ് ചെയ്തു. ജൂലൈ 20 മുതൽ 26 വരെ രാജ്യത്തുടനീളം സുരക്ഷാസേനയുടെ വിവിധ യൂണിറ്റുകൾ പരിശോധന നടത്തിയിരുന്നു. ഈ പരിശോധനയിലാണ് നിയമലംഘകരെ പിടികൂടാനായതെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

ALSO READ: ഏകദിന ലോകകപ്പിന്‍റെ ടിക്കറ്റ് ഓണ്‍ലൈനായി വില്‍പന ആരംഭിക്കും

പരിശോധനയിൽ 7,725 താമസ ലംഘകരും 3427 അതിർത്തി നിയമ ലംഘകരും 2156 തൊഴിൽ, നിയമ ലംഘകരുമാണ് അറസ്റ്റിലായത്. രാജ്യത്തേക്ക് അതിർത്തി വഴി നുഴഞ്ഞു കടക്കാൻ ശ്രമിക്കുന്നതിനിടെ 572 പേർ പിടിയിലായിരുന്നു. ഇതിൽ 62 ശതമാനം യമനികളും 37 ശതമാനം എത്യോപ്യക്കാരും ഒരു ശതമാനം മറ്റ് രാജ്യക്കാരുമാണ് അറസ്റ്റിലായത്.

ALSO READ: മുഖ്യ വനം മേധാവി ബെന്നിച്ചന്‍ തോമസ് ഐ.എഫ്.എസ് തിങ്കളാഴ്ച വിരമിക്കുന്നു; പടിയിറങ്ങുന്നത് പെരിയാര്‍ മോഡലിന്റെ സൃഷ്ടാവ്

58 പേർ സൗദി അറേബ്യയിൽ നിന്ന് പുറത്തുകടക്കാൻ ശ്രമിക്കുന്നതിനിടെ പിടിയിലായിരുന്നു. താമസ-തൊഴിൽ ചട്ടങ്ങൾ ലംഘിക്കുന്നവർക്ക് യാത്ര, താമസ സൗകര്യങ്ങൾ ഒരുക്കുകയും ഇക്കാര്യം മറച്ചുവെക്കുകയും ചെയ്ത അഞ്ചുപേരെയും അറസ്റ്റ് ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News