
അൺ എയ്ഡഡ് സ്കൂളുകളിലെ അനധികൃത പ്ലസ് വൺ പ്രവേശനത്തിൽ കർശന നടപടി എടുക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി. എയ്ഡഡ് സ്കൂൾ, പ്ലസ് വൺ പ്രവേശനവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ തന്നെ സർക്കുലർ ഇറക്കിയിട്ടുണ്ട്. വിദ്യാഭ്യാസ ഡയറക്ടർ ആണ് സർക്കുലർ ഇറക്കിയത്. അല്ലാതെ അഡ്മിഷൻ നടത്തുന്നത് നിയമവിരുദ്ധമാണ് എന്നും മന്ത്രി പറഞ്ഞു.
Also read: പാലക്കാട് വീണ്ടും കെ സുധാകരനെ അനുകൂലിച്ച് പോസ്റ്ററുകൾ
‘നിയമവിരുദ്ധമായ കാര്യങ്ങൾ ചെയ്താൽ ആ അഡ്മിഷൻ റദ്ദാക്കുന്നത് അടക്കമുള്ള നടപടികൾ സ്വീകരിക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പിനുണ്ട്. ഇത് നിരീക്ഷിക്കാൻ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർമാർ, ഡിഇഓ മാർ, എ ഇ ഒ മാർ തുടങ്ങിയവർക്ക് നിർദേശം നൽകിയിട്ടുണ്ട്. കണ്ടുപിടിച്ചാൽ ഒരു വിട്ടുവീഴ്ചയും ഇല്ലാത്ത രീതിയിലുള്ള നടപടി സ്വീകരിക്കും.
പി എം ശ്രീ പദ്ധതി അടുത്തയാഴ്ച തമിഴ്നാട് വിദ്യാഭ്യാസ മന്ത്രിയുമായി നേരിട്ട് ചർച്ച നടത്തും. രണ്ടുതവണ ഫോണിലൂടെ സംസാരിച്ചു. കേരളത്തിന്റെ അഡ്വക്കേറ്റ് ജനറലുമായി ആശയവിനിമയം നടത്തി. മുഖ്യമന്ത്രിയുടെ നിർദ്ദേശ പ്രകാരമാണ് കോടതിയിൽ പോകാൻ തീരുമാനിച്ചത്.1500 കോടി രൂപ കേരളത്തിന് കിട്ടേണ്ട കാശാണ്. ആ കാശിന്റെ കാര്യത്തിൽ ഒരു വിട്ടുവീഴ്ച ചെയ്യാൻ ഞങ്ങൾ തയ്യാറല് ‘ – മന്ത്രി വി ശിവൻകുട്ടി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

