റൊണാള്‍ഡോയും മെസിയും മാറിയതുപോലെ കണ്ടാൽ മതി; സഹലിന് പിന്തുണയുമായി ഐ എം വിജയൻ

മലയാളി താരം സഹൽ അബ്ദുൾ സമദ് കേരള ബ്ലാസ്റ്റേഴ്സ് വിട്ട് മോഹൻ ബഗാന്‍ സൂപ്പർ ജയന്‍റിലേക്ക് മാറിയതോടെ ബ്ലാസ്റ്റേഴ്സ് ആരാധകർക്കിടയിൽ നിരാശയായിരുന്നു. സഹലിന് നന്ദിയറിയിച്ച് ബ്ലാസ്റ്റേഴ്‌സ് ട്വിറ്ററില്‍ വീഡിയോ പോസ്റ്റ് ചെയ്തതിനു പിന്നാലെ  ബ്ലാസ്റ്റേഴ്സ് ആരാധകർ വിമർശനം ഉയർത്തിയിരുന്നു. സഹലിനെപ്പോലൊരു താരത്തെ ചെറിയ തുകക്ക് കൈവിട്ട ബ്ലാസ്റ്റേഴ്സ് തീരുമാനത്തിനെതിരെയാണ് ആരാധകരുടെ വിമർശനം.

ALSO READ: സഹൽ അബ്ദുൾ സമദ് കേരള ബ്ലാസ്‌റ്റേഴ്‌സ് വിട്ടു

നിരവധി താരങ്ങൾ സഹലിനു പിന്തുണ നൽകിയിട്ടുണ്ട്. ഇന്ത്യന്‍ മുന്‍ നായകന്‍ ഐ എം വിജയനും താരത്തിനു പിന്തുണ അറിയിച്ച്  രംഗത്തെത്തി. കേരള ബ്ലാസ്റ്റേഴ്സില്‍ നിന്ന് മോഹൻ ബഗാന്‍ സൂപ്പർ ജയന്‍റിലേക്കുള്ള സഹല്‍ അബ്ദുള്‍ സമദിന്‍റെ കൂടുമാറ്റം താരത്തിന് ഗുണം ചെയ്യുമെന്നും ഭാവി താരങ്ങള്‍ക്ക് പ്രചോദനമാകുമെന്നുമാണ് ഐ എം വിജയൻ പറയുന്നത്. മികച്ച ഓഫർ കിട്ടുമ്പോള്‍ താരങ്ങള്‍ ക്ലബ് വിടും,ആരായാലും നല്ല ഓഫർ കിട്ടുമെങ്കില്‍ പോകണം. നല്ല പൈസ കിട്ടുമ്പോള്‍ താരങ്ങള്‍ പോകുന്നത് സ്വാഭാവികമാണ്. അത് മിസ് ചെയ്യാന്‍ ഒരു പ്രൊഫഷനല്‍ താരവും ആഗ്രഹിക്കുന്നില്ല എന്നും താരം പറഞ്ഞു.ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ലിയോണല്‍ മെസിയും ക്ലബ് മാറിയതുപോലെ ഇതും കണ്ടാൽ മതി എന്നാണ് സഹലിനെ പിന്തുണയറിച്ച് ഐ എം വിജയൻ വ്യക്തമാക്കിയത്.

ALSO READ: ഇന്ത്യൻ യുവാക്കൾക്കിടയിൽ സൂപ്പർ ഹിറ്റ്, എംബാപ്പയെ പുകഴ്ത്തി മോദി

നീണ്ട അഞ്ച് വർഷ കരാറിലാണ് സഹല്‍ അബ്ദുള്‍ സമദ് മോഹൻ ബഗാൻ സൂപ്പർ ജയന്‍റിലേക്ക് പോകുന്നത്. 2017 മുതൽ ബ്ലാസ്റ്റേഴ്സിനായി കളിക്കുന്ന താരമാണ് സഹൽ. രണ്ടരക്കോടി പ്രതിഫലത്തിനാണ് മോഹൻ ബഗാൻ സൂപ്പർ ജയന്‍റ് സ്വന്തമാക്കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News