സിപിആര്‍ പരിശീലന പരിപാടിക്ക് തുടക്കം കുറിച്ചു ഐഎംഎ

ഹൃദയാഘാതം കൊണ്ടുള്ള മരണ നിരക്ക് കുറയ്ക്കുന്നതിന് വേണ്ടിയുള്ള അവബോധം സൃഷ്ടിക്കുന്നതിന് വേണ്ടി ഐഎംഎയുടെ നേതത്വത്തില്‍ സംസ്ഥാന തലത്തില്‍ 108 ബ്രാഞ്ചുകള്‍ നടത്തുന്ന പരിശീലന പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം നടന്നു. ആനയറ ഐഎംഎ ആസ്ഥാനത്ത് നടന്ന പരിശീലന പരിപാടി മന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്തു.

കാര്‍ഡിയാക് അറസ്റ്റില്‍ നിന്നും പരിശീനം കൊണ്ട് രക്ഷപ്പെടാനാകുനാകുമെന്നും
വേറെ ഏത് അറസ്റ്റിനേക്കാളും ജീവന്‍ നഷ്ടപ്പെടുന്ന അവസ്ഥയില്‍ നിന്നും ഒരാളെ രക്ഷപ്പെടുത്താന്‍ കഴിയുന്നത് ഏറ്റവും മഹത്വരമാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു. അത്തരത്തില്‍ കാര്‍ഡിയാക് അറസ്റ്റില്‍ നിന്നും രക്ഷപ്പെടുത്താന്‍ വേണ്ടി ഐഎംഎ പരിശീലനം നല്‍കിയത് സുപ്രധാനമാണ്.

ALSO READ: ലോക ബാങ്ക് സഹായത്തോടെ ആരോഗ്യ മേഖലയിൽ വൻ വികസനം: കേരള ഹെൽത്ത് സിസ്റ്റം ഇംപ്രൂവ്‌മെന്റ് പ്രോഗ്രാം

കേരളത്തിലെ പൊതുജനങ്ങള്‍ക്ക് സിപിആര്‍ പരിശീലനം വളരെ അത്യാവശ്യമാണ്. സംസ്ഥാനത്തെ ഓരോരുത്തരും സിപിആര്‍ നല്‍കാന്‍ പഠിക്കണം. ഇത്രയും വലിയ പരിശീലനം നല്‍കുന്ന ഐഎംഎ.യുടെ പ്രവര്‍ത്തനം അഭിനന്ദനാര്‍ഹമാണെന്നും മന്ത്രി പറഞ്ഞു. ഐസിആര്‍ റിപ്പോര്‍ട്ട് അനുസരിച്ച് ഇന്ത്യയില്‍ ഉണ്ടാകുന്ന 56% രോഗങ്ങളും തെറ്റായ ആഹാര രീതി കൊണ്ടാണ് ഉണ്ടാകുന്നതെന്നാണ് പഠനറിപ്പോര്‍ട്ടുകള്‍ , ഏത് തരത്തിലുള്ള ആളുകള്‍ക്ക് ഏത് തരത്തിലുള്ള ആഹാരം വേണമെന്നും, ഏത് തരത്തിലാണ് കൃഷി നടത്തേണ്ടതെന്നും, കൃഷി വകുപ്പും ആരോഗ്യ വിദഗ്ധരും കൂടി ആലോചിച്ച് കേരള ജനതയുടെ ആരോഗ്യ സംരക്ഷണ വേണ്ടി ഒരു പദ്ധതി തയ്യാറാക്കണമെന്നും മന്ത്രി പ്രസ്ഥാവിച്ചു.

ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോ. ശ്രീവിലാസന്‍ കെ.എ അധ്യക്ഷത വഹിച്ചു. ഐഎംഎ സംസ്ഥാന സെക്രട്ടറി ഡോ ശശിധരന്‍ കെ, മുന്‍ നാഷണല്‍ പ്രസിഡന്റ് ഡോ. എ മാര്‍ത്താണ്ഡപിള്ള, മുന്‍ പ്രസിഡന്റ് ഡോ ജോസഫ് ബെനവന്‍, ഇഎല്‍എസ് ട്രെയിനിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഡോ. ജി.എസ് വിജയകൃഷ്ണന്‍, ഹെഡ്‌കോട്ടേഴ്‌സ് ജോ.സെക്രട്ടറി ഡോ മോഹന്‍ റോയ്, ജില്ലാ കമ്മിറ്റി ചെയര്‍മാന്‍ ഡോ അനുപമ, തിരുവനന്തപുരം ബ്രാഞ്ച് പ്രസിഡന്റ് ഡോ ശ്രീജിത്ത് ആര്‍, ബ്രാഞ്ച് സെക്രട്ടറി ഡോക്ടര്‍ സ്വപ്ന എസ് കുമാര്‍ ഇഎല്‍സി ട്രൈയിനിംഗ് കണ്‍വീനര്‍ ഡോ. ഷിജു സ്റ്റാന്‍ലി തുടങ്ങിയവര്‍ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News