
ഒന്നിന് പുറകേ ഒന്നായി ട്രെയിനുകൾ, പിന്നീട് മണിക്കൂറുകളിലേക്ക് ട്രെയിനില്ല യാത്രാദുരിതത്തിലായി മലബാറിലേക്കുള്ള യാത്രികർ. രാവിലെ ഷൊർണൂർ -കണ്ണൂർ മെമു പോയാൽ പിന്നെയുള്ള വണ്ടികൾ ചെന്നൈ മംഗളുരു മെയിൽ, യശ്വന്ത്പുര കണ്ണൂർ. ഇത് രണ്ടും ഏകദേശം സേലം മുതൽ ഒപ്പത്തിനൊപ്പമാണ് എത്തുന്നത്. ചെന്നൈ മെയിലിന് തൊട്ടു പിന്നാലെ തന്നെ യശ്വന്ത്പുരയും ഉള്ളതുക്കൊണ്ട് അങ്ങനെ ഇഴഞ്ഞിഴഞ്ഞ് നീങ്ങുന്ന പ്രവണതയാണ് ട്രെയിനുകൾക്കുള്ളത്. ഇതോടെ വെട്ടിലാവുന്നത് യാത്രികരാണ്. ഏറെ വൈകിയും കനത്ത ചൂടിൽ വാടിത്തളർന്നുമല്ലാതെ ലക്ഷ്യ സ്ഥാനത്തെത്താൻ സാധിക്കില്ല.
മൂന്ന് ട്രെയിനുകൾ ഒരുമിച്ച് പോയാൽ പിന്നീട് ഒന്നര മണിക്കൂർ കാത്തുനിൽക്കണം അടുത്ത മൂന്ന് വണ്ടികൾക്ക്. കണ്ണൂർ, മംഗളുരു സൈഡിലേക്കായി തൃശൂർ -കണ്ണൂർ പാസഞ്ചർ എക്‌സ്പ്രസ്, കോയമ്പത്തൂർ-മംഗളുരു ഇൻ്റർസിറ്റി സൂപ്പർ എക്സ്‌പ്രസ്, എറണാകുളം-കണ്ണൂർ ഇൻ്റർസിറ്റി എന്നിവയാണ് അടുത്ത ബാച്ചായുള്ളത്.
ഇതിൽ നേരത്തെ ഷൊർണൂരിൽ സ്ഥാനം പിടിക്കുന്ന ത്യശൂർ കണ്ണൂർ പാസഞ്ചർ രണ്ട് ഇൻ്റർസിറ്റികൾക്കായി പിടിച്ചിടുന്ന അവസ്ഥയാണുള്ളത്. സാധാരണേതിൽ നിന്ന് മണിക്കൂറുകൾ എടുക്കും ഈ വണ്ടി ഓടിയെത്താൻ. ബഫർ സമയം ഉള്ളത് കൊണ്ട് കണ്ണൂരിലെത്തുമ്പോൾ വലിയ വ്യത്യാസവുമില്ല. ഹൃസ്വദൂര, പ്രതിദിന യാത്രക്കാരുടെ ഏക ആശ്രയ വണ്ടി ഇവയാണ്.
ALSO READ; ട്രെയിനിന്റെ അങ്ങേയറ്റത്തുള്ള ‘SLR’ കോച്ച് എന്താണെന്ന് അറിയാമോ ? അത് വെറുമൊരു കോച്ചല്ല
പിന്നെ രണ്ട് മണിക്കൂർ കഴിയണം രണ്ട് വണ്ടി ഒരുമിച്ചു കാണാൻ. ഒറ്റവാക്കിൽ പറഞ്ഞാൽ ഏറനാടും കോയമ്പത്തൂർ – മംഗളുരു പാസഞ്ചർ എക്സ്പ്രസും, ഇതിനിടയിൽ ജനശതാബ്ദിയോ , മറ്റു സ്പെഷ്യൽ വീക്കിലിയോ വന്നാൽ മാറിനിന്ന് വിശ്രമിക്കേണ്ട അവസ്ഥ വേറെയും. ചുരുക്കത്തിൽ അശാസ്ത്രീയ സമയത്തിൽ വണ്ടികൾ ഓടുന്നു ദുരിതയാത്ര തുടർക്കഥയാവുന്നു. തിരിച്ച് ഷൊർണൂർ ഭാഗത്തേക്കും ഇങ്ങനെ കാഴ്ചകൾ ഉണ്ട്. ഇന്ത്യൻ റെയിൽവേ എന്താണ് ഇങ്ങനെ തുടങ്ങുന്നതെന്ന് മലബാറുകാർ ചോദിക്കുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

