
കേന്ദ്ര മന്ത്രി അമിത് ഷായുടെ മകന്‍ ജെയ് ഷാ ആണെന്ന് നടിച്ച് വ്യാജ ഫോണ്‍കോള്‍ ചെയ്ത് മണിപ്പൂര്‍ എംഎല്‍എമാരുടെ കൈയില്‍ നിന്നും കോടികള്‍ ആവശ്യപ്പെട്ട മൂന്നു പേര്‍ അറസ്റ്റില്‍. മൂന്നു പേരെയും ഇന്ന് രാവിലെ ദില്ലിയില്‍ നിന്നും മണിപ്പൂര്‍ തലസ്ഥാനമായ ഇംഫാലില്‍ എത്തിച്ചു.
അസംബ്ലി സ്പീക്കര്‍ തോക്ക്‌ചോം സത്യബ്രദ സിംഗിനെ ഉള്‍പ്പെടെയാണ് വ്യാജന്മാര്‍ ഫോണിലൂടെ ബന്ധപ്പെട്ടത്. മന്ത്രി സ്ഥാനം ലഭിക്കണമെങ്കില്‍ നാലു കോടി വേണമെന്നാണ് സ്പീക്കറോട് ഇവര്‍ ആവശ്യപ്പെട്ടത്. ഫെബ്രുവരി ആദ്യവാരമാണ് കേസിനാസ്പദമായ സംഭവം.
വഞ്ചന, ആള്‍മാറാട്ടം എന്നി കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ഇതേസമയം തന്നെ മറ്റൊരു പത്തൊമ്പതുകാരനും സമാനമായ കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ടതായി മറ്റൊരു കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ഇയാളും ജയ്ഷാ ചമഞ്ഞ് ഉത്തരാഖണ്ഡ് ബിജെപി എംഎല്‍എ അദേഷ് ചൗഹാനില്‍ നിന്നും അഞ്ച് ലക്ഷം രൂപയാണ് ആവശ്യപ്പെട്ടത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here