പത്തനംതിട്ടയിൽ നീറ്റ് പരീക്ഷയിൽ ആൾമാറാട്ട ശ്രമം; വിദ്യാർഥി പിടിയിൽ

പത്തനംതിട്ടയിൽ നീറ്റ് പരീക്ഷയിൽ ആൾമാറാട്ട ശ്രമം നടത്തിയ വിദ്യാർത്ഥി പിടിയിൽ. തിരുവനന്തപുരം സ്വദേശിയായ വിദ്യാർഥിയാണ് പിടിയിലായത്. തൈക്കാവ് വി എച്ച് എസ് എസ് പരീക്ഷാ സെൻററിൽ ആണ് വിദ്യാർത്ഥി വ്യാജ ഹാൾ ടിക്കറ്റുമായി എത്തിയത്.
തിരുവനന്തപുരം സ്വദേശിയായ മറ്റൊരു വിദ്യാർത്ഥിയുടെ പേരിലാണ് ഹാൾ ടിക്കറ്റ് ചമച്ചത്. വിദ്യാർത്ഥിയെ പത്തനംതിട്ട പോലീസ് കസ്റ്റഡിയിൽ എടുത്തു.

ALSO READ : ‘പരമാധികാരം വിൽപ്പനയ്ക്കുള്ളതല്ല’: യുഎസ് സൈന്യത്തെ വിന്യസിക്കാനുള്ള ട്രംപിന്റെ നീക്കത്തോട് നോ പറഞ്ഞ് മെക്സിക്കൻ പ്രസിഡൻ്റ്

അതേസമയം വ്യാജ ഹാൾടിക്കറ്റ് നൽകിയത് നെയ്യാറ്റിൻകര അക്ഷയ സെൻ്റർ ജീവനക്കാരി എന്ന് വിദ്യാർത്ഥി മൊഴി നൽകി. സംഭവത്തിൽ അക്ഷയ സെൻറർ ജീവനക്കാരിയെ ചോദ്യംചെയ്യുമെന്നും കാര്യങ്ങൾ വിശദമായി പരിശോധിച്ച് വരികയാണെന്നും നെയ്യാറ്റിൻകര പൊലീസ് അറിയിച്ചു.

ALSO READ: ‘കോണ്‍ഗ്രസ് ഞങ്ങളെ ചതിച്ചു, ദിവസവും വീട്ടിലേക്ക് കടക്കാർ എത്തുന്നു’; പാര്‍ട്ടിക്കെതിരെ വീണ്ടും എന്‍എം വിജയൻ്റെ കുടുംബം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News