കൽക്കി ചിത്രത്തിന്റെ സുപ്രധാന ഫോട്ടോ ചോർന്നു; അസ്വസ്ഥനായി പ്രഭാസ്; നടപടിയുമായി നിർമാതാക്കൾ

പ്രഭാസിന്റെ പുതിയ ചിത്രമായ കൽക്കി 2898 എഡി. ചിത്രത്തിലെ സുപ്രധാന ഫോട്ടോ ചോർന്നെന്ന പരാതിയുമായി എത്തിയിരിക്കുകയാണ് നിർമ്മാതാക്കളായ വൈജയന്തി മൂവീസ്. ചിത്രത്തിന്റെ വിഎഫ്എക്‌സ് ചെയ്യാൻ ഏൽപ്പിച്ച കമ്പനിയിൽ നിന്ന് ഫോട്ടോ ചോർന്നുവെന്നാണ് വിവരങ്ങൾ. കമ്പനിയോട് കൽക്കിയുടെ നിർമ്മാതാക്കൾ വൻതുക നഷ്ടപരിഹാരം ആവശ്യപ്പെട്ടുവെന്നാണ് റിപ്പോർട്ടുകൾ. ഫോട്ടോ ചോർത്തിയ ജീവനക്കാരെ പുറത്താക്കിയെന്നും വിവരമുണ്ട്. ഇക്കാര്യത്തിൽ പ്രഭാസ് അസ്വസ്ഥനാണെന്നാണ് റിപ്പോർട്ടുകൾ.

also read :ലിബിയ; പ്രളയത്തിന്‌ കാരണമായ രണ്ട് അണക്കെട്ടുകളുടെ തകർച്ചയെക്കുറിച്ച് അന്വേഷണം ആരംഭിച്ചു

പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന പ്രഭാസിന്റെ ചിത്രമാണ് കൽക്കി 2898 എഡി. ഇന്ത്യൻ സിനിമയുടെതന്നെ അഭിമാനമാകാൻ കെൽപ്പുള്ള ഒരു യഥാർത്ഥ പാൻ ഇന്ത്യൻ അനുഭവമായിരിക്കും ‘കൽക്കി 2898 ‘ എന്നാണ് ഗ്ലിംപ്‌സ് വീഡിയോ നൽകുന്ന സൂചന. ഭാരതീയ ഐതിഹ്യങ്ങളെ ആസ്പദമാക്കിയുള്ള സയൻസ് ഫിക്ഷൻ ഫാന്റസി ചിത്രമാണിത്. പ്രഭാസിനെക്കൂടാതെ അമിതാഭ് ബച്ചൻ, കമൽ ഹാസൻ, ദീപികാ പദുക്കോൺ, ദിശാ പട്ടനി, പശുപതി, തുടങ്ങിയവരും ദേശീയ അവാർഡ് ജേതാവായ സംവിധായകൻ നാഗ് അശ്വിനും ചിത്രത്തിൽ എത്തുന്നുണ്ട്. അശ്വിനി ദത്ത് നിർമ്മിക്കുന്ന ചിത്രം 2024 ജനുവരി 12ന് സംക്രാന്തി ആഘോഷവേളയിൽ തീയറ്ററുകളിലെത്തും.

also read :ചെറുകുടലിൻ്റെ നീളം ഒന്നര കിലോമീറ്ററെന്ന് ചാണ്ടി ഉമ്മൻ, പുതുപ്പള്ളി മുഴുവൻ ചുറ്റിപ്പിണഞ്ഞു കിടക്കുകയാണെന്ന് സോഷ്യൽ മീഡിയ: ട്രോളുകളുടെ പ്രവാഹം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News