‘ഇമ്രാന്‍ ഖാൻ കൊലചെയ്യപ്പെടും’ : വിവാദമായി ആഭ്യന്തര മന്ത്രിയുടെ പരാമര്‍ശം

രാജ്യത്ത് മുന്‍ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനോ പാക്കിസ്ഥാന്‍ മുസ്‌ലിം ലീഗോ മാത്രമേ നിലനില്‍ക്കൂ എന്ന പരാമര്‍ശവുമായി പാക്ക് ആഭ്യന്തര മന്ത്രി റാണ സനാഉള്ളാഹ്. ഭരണകക്ഷിയായ പാക്കിസ്ഥാന്‍ മുസ്ലിം ലീഗിന്റെ (എന്‍) ശത്രുവാണ് ഇമ്രാന്‍ ഖാനെന്നും, ഇമ്രാന്‍ ഖാനോ പിഎംഎല്‍എനോ ഇല്ലാതാകുന്ന അവസ്ഥയിലേക്ക് രാജ്യത്തെ രാഷ്ട്രീയത്തെ അദ്ദേഹം മാറ്റിയിട്ടുണ്ടെന്നും റാണ കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ദിവസം സ്വകാര്യ വാര്‍ത്താ ചാനലുകള്‍ക്ക് നല്‍കിയ അഭിമുഖത്തിനിടെയായിരുന്നു റാണയുടെ പരാമര്‍ശം.

റാണയുടെ വാക്കുകൾ ഇങ്ങനെ

‘രാജ്യത്ത് ഒന്നുകില്‍ ഇമ്രാന്‍ ഖാന്‍ അല്ലെങ്കില്‍ പിഎംഎല്‍(എന്‍) മാത്രമേ നിലനില്‍ക്കുകയുള്ളൂ എന്ന അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്.പിഎംഎല്‍ (എന്‍) ന്റെ നിലനില്‍പ് പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. അതിനെ സംരക്ഷിക്കാന്‍ ഏതറ്റം വരെയും ഞങ്ങള്‍ പോകും. ഖാന്‍ രാഷ്ട്രീയത്തെ വിദ്വേഷമാക്കി മാറ്റിയെടുത്തു. ഖാന്‍ ഇപ്പോള്‍ ഞങ്ങളുടെ ശത്രുവാണ്. അങ്ങനെ തന്നെയേ ഇനി പരിഗണിക്കാന്‍ സാധിക്കൂ,’ റാണ പറഞ്ഞു.

അതേസമയം, ഇമ്രാന്‍ ഖാന്റെ ജീവന് ഭീഷണിയുണ്ടെന്ന് പിടിഐ നേതാവും മുന്‍ ഫെഡറല്‍ ഇന്‍ഫര്‍മേഷന്‍ മന്ത്രിയുമായിരുന്ന ഫവാദ് ചൗധരി പറഞ്ഞു. റാണ ഗുണ്ടാ സംഘത്തെയാണ് സര്‍ക്കാരിനെയാണോ നയിക്കുന്നതെന്നും ഫവാദ് കൂട്ടിച്ചേര്‍ത്തു. റാണയുടെ പരാമര്‍ശം കലാപത്തിനുള്ള ആഹ്വാനമാണെന്നും ഇമ്രാന്‍ ഖാനെ കൊലപ്പെടുത്താന്‍ പിഎംഎല്‍ (എന്‍) ശ്രമിക്കുന്നുണ്ട് എന്നതിന്റെ തെളിവാണിതെന്നും പിടിഐ നേതാവ് ഷിരീന്‍ മസരി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News