
സൗത്ത് ബംഗ്ലൂരുവില്‍ യുവതിയെ കൊലപ്പെടുത്തി മൃതദേഹം ചാക്കില്‍ കെട്ടി ഗാര്‍ബേജ് ട്രക്കില്‍ ഉപേക്ഷിച്ച സംഭവത്തില്‍ ലിവ് ഇന്‍ പങ്കാളി അറസ്റ്റില്‍.ആശ എന്ന പെണ്‍കുട്ടിയാണ് കൊല്ലപ്പെട്ടത്.സംഭവത്തില്‍ ലിവ് ഇന്‍ പങ്കാളി മുഹമ്മദ് ഷംസുദ്ദീനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെയാണ് ഗാര്‍ബേജ് ട്രക്കില്‍ ചാക്കില്‍ കെട്ടിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. വിവരം അറിഞ്ഞയുടനെ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. മൃതദേഹം കണ്ടെടുക്കുമ്പോള്‍ കൈകള്‍ ബന്ധിച്ച നിലയിലായിരുന്നു. സിസിടിവി ഫൂട്ടേജുകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
മുഹമ്മദ് ഷംസുദ്ദീന്‍ അസം സ്വദേശിയാണ്. 33കാരനായ ഷംസുദ്ദീന്‍ 40കാരിയായ ആശയുമായി ഒന്നരവര്‍ഷത്തിലേറയായി ലിവ് ഇന്‍ റിലേഷനിലായിരുന്നു.സൗത്ത് ബംഗളൂരുവിലെ ഹുളിമാവിലെ വാടക വീട്ടിലായിരുന്നു ഇരുവരുടെയും താമസം. അയല്‍ക്കാരോട് ഇരുവരും ഭാര്യാഭര്‍ത്താക്കന്‍ന്മാരാണെന്നാണ് പറഞ്ഞിരുന്നത്.
ഇരുവരും തമ്മില്‍ വഴക്ക് പതിവായിരുന്നു.കഴിഞ്ഞ ദിവസമുണ്ടായ വാക്കുതര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. കൃത്യം നടത്തിയതിനു ശേഷം മൃതദേഹം ചാക്കില്‍ കെട്ടി ബൈക്കില്‍ ഗാര്‍ബേജ് ട്രക്കില്‍ ഉപേക്ഷിക്കുകയായിരുന്നെന്ന് പ്രതി പൊലീസിന്റെ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. കൃത്യം നടത്തിയതിനു ശേഷം ഒളിവില്‍ പോയ പ്രതിയെ പ്രദേശത്തെ സിസിടിവി കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് തിരിച്ചറിഞ്ഞത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

