
ഭോപ്പാലില്‍ ലിവ് ഇന്‍ പങ്കാളിയെ കൊലപ്പെടുത്തി മൃതദേഹത്തിനരികെ രണ്ടുദിവസം കിടന്ന 32കാരന്‍ പിടിയില്‍. മധ്യപ്രദേശിലെ ഭോപാല്‍ ഗായത്രി നഗറിലാണ് സംഭവം. ഭോപാലിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായ റിതിക സെന്‍ ആണ് കൊല്ലപ്പെട്ടത്. 32കാരനായ സച്ചിന്‍ രാജ്പുത്തിയാണ് അറസ്റ്റിലായത്. മദ്യലഹരിയിലാണ് പ്രതി കൃത്യം നടത്തിയത്.
വെള്ളിയാഴ്ച നടന്ന കൊലപാതകം ഇന്നലെയോടെയാണ് പുറംലോകം അറിയുന്നത്. സച്ചിന്‍ വിവാഹിതനും രണ്ടുകുട്ടികളുടെ പിതാവുമാണ്. എന്നാല്‍ ഇയാള്‍ റിതികക്കൊപ്പം ഭോപ്പാലിലെ ഗായത്രി നഗറിലെ വീട്ടിലാണ് താമസം. ഭോപ്പാലിലെ സ്വകാര്യസ്ഥാപനത്തില്‍ ജീവനക്കാരിയായിരുന്ന റിതികക്ക് മുതിര്‍ന്ന ഉദ്യോഗസ്ഥനുമായി അടുപ്പമുണ്ടെന്നും പറഞ്ഞ് ഇരുവര്‍ക്കുമിടയില്‍വാക്കുതര്‍ക്കം നിലനിന്നിരുന്നു.
Also read- ദില്ലിയില്‍ എയര്‍ ഇന്ത്യ വിമാനം 900 അടിയിലേക്ക് താഴ്ന്നു: ഒഴിവായത് വലിയ ദുരന്തം
കൃത്യം നടക്കുന്ന ദിവസവും ഇതേ ചൊല്ലി ഇരുവരും തമ്മില്‍ വഴക്കുണ്ടാകുകയും തുടര്‍ന്ന് പ്രതി യുവതിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. കൊലപാതകത്തിന് ശേഷം പ്രതി മൂന്ന് ദിവസത്തോളം മൃതദേഹം കട്ടിലില്‍ പുതപ്പിച്ച് കിടത്തി മൃതദേഹത്തിനരികെ കിടന്നു ഉറങ്ങുകയും ചെയ്തു. തുടര്‍ന്ന് ഞായറാഴ്ച രാത്രിയോടെയാണ് മദ്യലഹരിയില്‍ പ്രതി സുഹൃത്തായ അനൂജിനെ ഫോണില്‍വിളിച്ച് കൃത്യം നടത്തിയ വിവരം വെളിപ്പെടുത്തുന്നത്.തുടര്‍ന്ന് സുഹൃത്ത് പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് വീട്ടിലെത്തുമ്പോള്‍ മൃതദേഹം അഴുകിയ നിലയിലായിരുന്നു. സംഭവത്തില്‍ 32കാരന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here