മരണത്തില്‍ മുതലെടുപ്പ് നടത്തുന്നവരായി കോണ്‍ഗ്രസുകാര്‍ മാറി; കേരളത്തില്‍ ആകെ കലാപ ആഹ്വാനം നടത്തുന്നു: വി കെ സനോജ്

v k sanoj

കേരളത്തില്‍ ആകെ കലാപ ആഹ്വാനം നടത്തുകയാണ് കോണ്‍ഗ്രസും യൂത്ത് കോണ്‍ഗ്രസും എന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്. കേരളത്തിന്റെ ആരോഗ്യമേഖലക്കെതിരെ വ്യാജ പ്രചാരണം അഴിച്ചുവിടുകയാണ്. കേരളത്തിന്റെ നേട്ടങ്ങളെ തകര്‍ക്കാനുള്ള ശ്രമമാണിത്.

Also read-കോട്ടയം മെഡിക്കല്‍ കോളജ് അപകടം: ബിന്ദുവിന്റെ കുടുംബത്തിന്റെ വീട് നിര്‍മാണം ഉന്നത വിദ്യാഭ്യാസ വകുപ്പ് ഏറ്റെടുക്കും: മന്ത്രി ആര്‍. ബിന്ദു

കേരളത്തില്‍ നിപ്പ ബാധിച്ച എല്ലാവരും മരിച്ചു എന്നാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ പറയുന്നത്,അതാണോ വസ്തുത ? എന്നും വി കെ സനോജ് ചോദിച്ചു. മരണത്തെ രാഷ്ട്രീയ ദുരുദ്ദേശത്തോടെ കാണുന്നു. മരണത്തില്‍ മുതലെടുപ്പ് നടത്തുന്നവരായി കോണ്‍ഗ്രസുകാര്‍ മാറി.

മന്ത്രിമാർ രക്ഷാപ്രവർത്തനം തടസ്സപ്പെടുത്തി എന്നത് വ്യാജ പ്രചാരണമാണ്. ആരോഗ്യമന്ത്രിയെ ഒറ്റപ്പെടുത്തി ആക്രമിക്കാം എന്ന് ആരും കരുതേണ്ട.ജനങ്ങളെ അണിനിരത്തി ഡിവൈഎഫ്‌ഐ പ്രതിരോധിക്കുമെന്നും സനോജ് പറഞ്ഞു.

അതേസമയം കോട്ടയം മെഡിക്കല്‍ കോളജില്‍ ഉപേക്ഷിച്ച കെട്ടിടം തകര്‍ന്ന് വീണ് മരിച്ച ബിന്ദുവിന്റെ കുടുംബത്തിന്റെ വീട് നിര്‍മ്മാണം ഉന്നത വിദ്യാഭ്യാസ വകുപ്പ് ഏറ്റെടുത്ത് നടത്തുമെന്ന് മന്ത്രി ആര്‍ ബിന്ദു പറഞ്ഞു.മന്ത്രി ഫോണിലൂടെ ബിന്ദുവിന്റെ കുടുംബത്തെ ഇക്കാര്യം അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Pothys

Latest News