ഹെലികോപ്റ്റര്‍ കടലില്‍ തകര്‍ന്നുവീണു; പൈലറ്റുമാർക്കായി തെരച്ചിൽ

ദുബായ് അൽ മക്തൂം രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന ഹെലികോപ്റ്റര്‍ കടലില്‍ തകര്‍ന്നുവീണു. പൈലറ്റുമാർക്കായി തെരച്ചിൽ നടത്തുന്നു. രണ്ട് പൈലറ്റുമാരുമായി രാത്രി പരിശീലന യാത്രയ്ക്കിടെയാണ് വിമാനം തകർന്ന് വീണത്. ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റിയിലെ (ജിസിഎഎ) എയർ ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ സെക്ടറിനാണ് ഇതുമായി ബന്ധപ്പെട്ട വിവരം ലഭിക്കുന്നത്.

also read :അമ്മയെ ശുശ്രൂഷിക്കാൻ നാട്ടിലെത്തി; യുവാവിനെ കാത്തിരുന്നത് 80ലക്ഷത്തിന്റെ ഭാഗ്യം

2023 സെപ്റ്റംബർ 7 വ്യാഴാഴ്ച രാത്രി 8.30നായിരുന്നു അപകടം. ഈജിപ്ഷ്യൻ, ദക്ഷിണാഫ്രിക്കൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ള രണ്ട് പൈലറ്റുമാരാണ് വിമാനത്തിലുണ്ടായിരുന്നത്. രാത്രി പരിശീലന യാത്രയ്ക്കിടെ എ6-എഎൽഡി റജിസ്‌ട്രേഷനുള്ള എയ്‌റോഗൾഫിന്റെ ഉടമസ്ഥതയിലുള്ള ‘ബെൽ 212’ ഹെലികോപ്റ്റർ ആണ് കടലിൽ വീണത്. ജിസിഎഎ ആണ് ഇതുമായി ബന്ധപ്പെട്ട പ്രസ്ഥാവന പുറത്തിറക്കിയത്. സെർച്ച് ആൻഡ് റെസ്‌ക്യൂ ടീമുകൾ ഹെലികോപ്റ്റർ അവശിഷ്ടങ്ങൾ കണ്ടെടുത്തു.

also read :കടമ്പഴിപ്പുറം കൊലപാതകം ; സഹികെട്ട് ഭര്‍ത്താവിനെ കൊലപ്പെടുത്തിയെന്ന് ഭാര്യ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News