എറണാകുളത്ത് വനിതാ ജീവനക്കാരിയെ കത്തി കൊണ്ട് കുത്തി പരുക്കേല്‍പ്പിച്ച് മുൻ ജീവനക്കാരൻ

എറണാകുളം മഞ്ഞുമ്മല്‍ യൂണിയന്‍ ബാങ്കില്‍ വനിതാ ജീവനക്കാരിയെ കത്തി കൊണ്ട് കുത്തി മുന്‍ ജീവനക്കാരന്‍. ബാങ്കില്‍ നിന്നും പിരിച്ചുവിട്ട സെന്തില്‍ എന്ന മുൻ ജീവനക്കാരൻ ബാങ്കിലെത്തുകയും ഇന്ദു കൃഷ്ണയെ കുത്തി പരുക്കേല്‍പ്പിക്കുകയുമായിരുന്നു.

Also read- ഭര്‍ത്താവുമായി അകന്ന് കഴിയുന്ന മകള്‍ രാത്രിയില്‍ വൈകി വീട്ടിലെത്തുന്നത് ഇഷ്ടമായില്ല; ചോദ്യം ചെയ്യല്‍ കലാശിച്ചത് കൊലപാതകത്തില്‍, ആലപ്പുഴയില്‍ അച്ഛന്‍ മകളെ കൊലപ്പെടുത്തിയത് അമ്മയുടെ മുന്നില്‍വെച്ച്

സെന്തില്‍ കത്തിക്കൊണ്ട് ഇന്ദുവിന്റെ കൈയിലും കൈപ്പത്തിയിലുമാണ് കുത്തിപ്പരുക്കേല്‍പ്പിച്ചത്. കുത്തേറ്റ ഇന്ദു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

യുവതിയെ കുത്തിപ്പരുക്കേല്‍പ്പിച്ച ശേഷം സെന്തില്‍ സ്വയം പരുക്കേല്‍പ്പിച്ചു. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.നിലവില്‍ സെന്തില്‍ പോലീസ് കസ്റ്റഡിയിലാണ്.

in Manjummal Union Bank A former employee stabbed a female employee with a knife.Indu Krishna was stabbed and injured.The accused is a former employee named Senthil who was fired from the bank.Indu, who was stabbed, is undergoing treatment at a private hospital.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News