‘പാട്ടിന്റെ പാലാഴി തീർത്ത ദക്ഷിണാമൂർത്തി’, സംഗീത ഇതിഹാസത്തിന്റെ ഓർമ്മകൾക്ക് പത്താണ്ട്

കർണാടിക് സംഗീതത്തിന്റെ കാലൊച്ചകൾ സിനിമാ ലോകത്തേക്ക് സമന്വയിപ്പിച്ച സംഗീതജ്ഞനാണ് വി ദക്ഷിണാമൂർത്തി. ഒരു കാലഘട്ടത്തിന്റെ മുഴുവൻ ഇഷ്ടങ്ങളും ഏറ്റുവാങ്ങിക്കൊണ്ട് ഇന്ത്യൻ സംഗീതത്തിന്റെ കൈവഴികളിലൂടെ ആ മനുഷ്യൻ നടന്നു നീങ്ങിയപ്പോഴൊക്കെ കാട്ടിലെ പാഴ്‌മുളം തണ്ടിൽ നിന്നും പാട്ടിന്റെ പാലാഴികൾ ഒഴുകിക്കൊണ്ടേയിരുന്നു. ദക്ഷിണാമൂർത്തിയുടെ ഓർമ്മകൾക്ക് ഇന്ന് പത്തുവർഷം തികയുമ്പോൾ മായാതെ മറയാതെ സംഗീതത്തിന്റെ ധ്വനികൾ ഓരോ ആസ്വാദകരിലും ഇപ്പോഴും നിലനിൽക്കുന്നു.

ALSO READ: ഏറ്റവും കെമിസ്ട്രി തോന്നിയത് ആ രണ്ട് നായികമാരോടാണ്: മനസ് തുറന്ന് ദുല്‍ഖര്‍

1950കളുടെ തുടക്കത്തിലാണ് ദക്ഷിണാമൂർത്തി യുഗം ഇന്ത്യൻ സംഗീത ലോകത്ത് സംഭവിക്കുന്നത്. മലയാള സിനിമാ ഗാന രംഗത്ത് നിലനിന്നിരുന്ന സകല അന്യവൽക്കരണങ്ങളെയും തച്ചുടച്ച് പാട്ടുകൾക്കെല്ലാം കൃത്യമായ ഒരു അസ്ഥിത്വം നല്‍കിക്കൊണ്ടാണ് ദക്ഷിണാമൂർത്തി തുടങ്ങിയത്. കര്‍ണ്ണാടക സംഗീതത്തിന്‍റെ രാഗസഞ്ചാരങ്ങളെ എങ്ങനെ ലളിതഗാനങ്ങള്‍ക്ക് ഇണങ്ങുംവിധം ലാളിത്യത്തോടെ പ്രയോഗിച്ചു എങ്ങനെ ജനപ്രിയമാക്കാം എന്നാണ് അദ്ദേഹം തന്‍റെ ഗാനങ്ങളിലൂടെ ആസ്വാദകർക്ക് കാണിച്ചു തന്നത്.

ALSO READ: പാലക്കാട് വാളയാറിൽ കുഴൽപ്പണ വേട്ട; 38.5 ലക്ഷം രൂപയുമായി മലപ്പുറം സ്വദേശി പിടിയിൽ

ദേവരാജന്‍ , എം എസ് ബാബുരാജ്, കെ രാഘവന്‍ എന്നിവരുടെ കൂടെ മലയാള സിനിമാഗാനങ്ങള്‍ക്ക് സ്വന്തമായ ഒരു ശൈലി ഉണ്ടാക്കി നല്‍കാൻ ദക്ഷിണാമൂർത്തിയുടെ ഗാനങ്ങളും സഹായിച്ചു. അറുപതുകളുടെ രണ്ടാംപാദം മുതല്‍ ഗാനരചിതാവായ ശ്രീകുമാരന്‍ തമ്പിയുമായി ചേര്‍ന്ന് ഏറ്റവും ജനപ്രിയമായ കൂട്ടുകെട്ടാണ് അദ്ദേഹം പടുത്തുയര്‍ത്തിയത്. യേശുദാസ്, ജയചന്ദ്രന്‍, പി ലീല, എസ് ജാനകി, പി സുശീല എന്നിവർ പാടിയ ദക്ഷിണാമൂർത്തിയുടെ ഗാനങ്ങൾ എല്ലാം തന്നെ അന്നത്തെ ഹിറ്റ് ചാർട്ടുകളിൽ ഇടം പിടിച്ചിരുന്നു. പി സുശീല എന്ന മലയാളികളുടെ പ്രിയ ഗായികയെ മലയാളത്തില്‍ അവതരിപ്പിച്ചതും ദക്ഷിണാമൂർത്തിയായിരുന്നു.

ALSO READ: സൗദി അറേബ്യയില്‍ ചൂടിന് കാഠിന്യമേറുന്നു; താപനില ഇനിയും ഉയരുമെന്ന് മുന്നറിയിപ്പ്

92-ആം വയസ്സിലും റിയാലിറ്റി ഷോകളിലും മറ്റും ജഡ്ജായി വന്ന് സംഗീതത്തിന്റെ ലോകത്ത് എപ്പോഴും നിറഞ്ഞു നിന്നിരുന്ന ദക്ഷിണാമൂർത്തി ഇന്ത്യൻ സംഗീതത്തിന്റെ മുഖമുദ്ര തന്നെയാണ്. അദ്ദേഹം ചിട്ടപ്പെടുത്തിയ കാട്ടിലെ പാഴ്മുളം തണ്ടിൽ നിന്നും, ഹൃദയസരസിലെ , തുടങ്ങിയ ഗാനങ്ങൾ ഇപ്പോഴും ചരിത്രത്തിലും മനുഷ്യരിലും മായാതെ മറയാതെ കിടക്കുന്നുണ്ട്. സംഗീതം അവസാനിക്കാത്തിടത്തോളം ദക്ഷിണാമൂർത്തിയും തുടരും. അറ്റമില്ലാതെ, മാറ്റമില്ലാതെ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News