
മുബൈ കാന്‍ഡിവാലിയില്‍ ട്യൂഷന് പോകാന്‍ നിര്‍ബന്ധിച്ചതിന് പതിനാലുകാരന്‍ ഫ്‌ലാറ്റില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തു. ഗുജറാത്തി ഹിന്ദി ടെലിവിഷന്‍ സീരിയലുകളില്‍ അഭിനയിച്ച പ്രമുഖ നടിയുടെ മകനാണ് മരിച്ചത്.ട്യൂഷന് പോകാന്‍ കുട്ടിയെ നിര്‍ബന്ധിച്ചെങ്കിലും കുട്ടി കളിക്കാന്‍ പോകണമെന്ന് വാശിപ്പിടിക്കുകയായിരുന്നു. തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായതായും പറയുന്നു.
Also read- പെണ്‍കുട്ടികളോട് സംസാരിച്ചു; 17കാരനെ സഹപാഠികള്‍ തല്ലിക്കൊന്നു, ദാരുണ സംഭവം തമിഴ്‌നാട്ടില്‍
കളിക്കാന്‍ പോകാന്‍ സമ്മതിക്കാതായതോടെ ഫ്‌ലാറ്റിന്റെ 51ാം നിലയില്‍ നിന്ന് 14കാരന്‍ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു. കുട്ടിയുടെ മൃതദേഹം വാച്ച്മാന്‍ ആണ് ആദ്യം കാണുന്നത്. തുടര്‍ന്ന് വീട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.
ഇന്നലെ വൈകുന്നേരം ഏഴ് മണിയോടെയാണ് സംഭവം.ട്യൂഷന് പോകാന്‍ നിര്‍ബന്ധിച്ചെങ്കിലും കുട്ടി മടിച്ചു നിന്നെന്നും പലതവണയായി ആവശ്യപ്പെട്ടിട്ടും കുട്ടി കേട്ടില്ലെന്നും അമ്മ പൊലീസില്‍ മൊഴി നല്‍കിയതായാണ് വിവരം. അമ്മയുടെ മൊഴിയില്‍ അസ്വാഭാവിക ഇല്ലെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.ഭര്‍ത്താവിനൊപ്പം പിരിഞ്ഞതിനു ശേഷം നടി പതിനാലുകാരനൊപ്പം ഈ ഫ്‌ലാറ്റിലാണ് താമസിച്ചിരുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here