തൊഴിൽ നിയമം ലംഘിചു; ഒമാനിൽ പ്രവാസികൾ അറസ്റ്റിൽ

ഒമാനിലെ തെക്കൻ അൽ ബാത്തിന ഗവര്‍ണറേറ്റിലെ ബർക്ക വിലായത്തിൽ തൊഴിൽ നിയമത്തിലെ വ്യവസ്ഥകൾ ലംഘിച്ച പ്രവാസികളെ അറസ്റ്റ് ചെയ്തതായി തൊഴിൽ മന്ത്രാലയം അറിയിച്ചു.

ALSO READ :മട്ടാഞ്ചേരിയില്‍ നഗരമധ്യത്തില്‍ കഞ്ചാവ് ചെടികള്‍ കണ്ടെത്തി

റോയൽ ഒമാൻ പൊലീസിന്റെയും ബർക നഗരസഭയുടെയും സഹകരണത്തോടെ തെക്കൻ അൽ ബത്തിന ഗവർണറേറ്റിലെ ഡയറക്‌ടറേറ്റ് ജനറൽ ഓഫ് ലേബറിലെ ജോയിന്റ് ഇൻസ്പെക്ഷൻ സംഘം,ബർക്ക വിലായത്തിലെ ചില സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളിലും തൊഴിലാളികൾ ഒത്തുചേരുന്ന സ്ഥലങ്ങളിലും പരിശോധന നടത്തി.

പരിശോധനയിൽ ഒമാൻ തൊഴിൽ നിയമത്തിലെ വ്യവസ്ഥകൾ ലംഘിച്ചവരാണ് പിടിയിലായത്. ചില നിരോധിത വസ്തുക്കൾ കൈവശം വച്ചതിന് 29 പേരെ അറസ്റ്റ് ചെയ്തതായും ഒമാൻ തൊഴിൽ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

ALSO READ :ഇന്ന് ലോക ശ്വാസകോശ ദിനം; സ്വീകരിക്കേണ്ട മുൻകരുതലുകൾ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News