പെണ്‍കുട്ടികളുള്ള എല്ലാ സ്കൂളുകളിലും നാപ്കിന്‍ വെന്‍റിങ് മെഷീനുകള്‍ സ്ഥാപിക്കും: മന്ത്രി വി.ശിവന്‍കുട്ടി

സംസ്ഥാനത്തെ പെണ്‍കുട്ടികള്‍ പഠിക്കുന്ന എല്ലാ സ്കൂളുകളിലും നാപ്കിന്‍ വെന്‍റിങ് മെഷിനുകള്‍ സ്ഥാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേര്‍ന്നാണ് സ്കൂളുകളില്‍ മെഷീന്‍ സ്ഥാപിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

അതേസമയം, സംസ്ഥാനത്ത്  ജൂൺ 1നാണ് സ്കൂള്‍ പ്രവേശനോത്സവം.  സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം മലയിൻകീഴ് ബോയ്സ് സ്കൂളിൽ മുഖ്യമന്ത്രി നിര്‍വ്വഹിക്കും.

മെയ് 27 ന് മുമ്പ് സ്കൂൾ തുറക്കൽ മുന്നൊരുക്കം പൂർത്തിയാക്കും. 47 ലക്ഷം വിദ്യാർത്ഥികൾ പുതിയ അധ്യയന വർഷത്തിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നതായും സ്കൂൾ അന്തരീഷം ഭിന്നശേഷി സൗഹൃദമായിരിക്കുമെന്നും വി. ശിവന്‍കുട്ടി ക‍ഴിഞ്ഞ ദിവസം വിളിച്ച വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചിരുന്നു.

കുട്ടികളുടെ ഹാജർ നില ഗൗരവമായി പരിശോധിക്കും. വിദ്യാർത്ഥികൾക്കായി സ്കൂളുകൾ വിപുലമായി ഒരുക്കും. ഗ്രീൻ ക്യാമ്പസ് ക്ലീൻ കാമ്പസ് എന്ന ആശയത്തിലൂന്നിയാകും സ്കൂള്‍ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു പോകുക. ലഹരിവിരുദ്ധ കാമ്പയിനുകള്‍ സ്കൂളുകളിൽ സംഘടിപിക്കുമെന്നും നാളെ അധ്യാപക സംഘടനകളുടെ യോഗം ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞിരുന്നു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News