പാരമ്പര്യേതര ഊര്‍ജ്ജ രംഗത്ത്, ചരിത്രനേട്ടവുമായി എല്‍ഡിഎഫ് സര്‍ക്കാര്‍

എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം പാരമ്പര്യേതര ഊര്‍ജ്ജ രംഗത്ത് വന്‍ മുന്നേറ്റം. കേരളത്തിന്റെ പുനരുപയോഗ ഊര്‍ജ്ജ സ്ഥാപിതശേഷി 1000 മെഗാവാട്ട് പിന്നിട്ടു. പാരമ്പര്യേതര ഊര്‍ജ്ജ ഉദ്പാദനത്തിന്റെ പകുതിയോളം കൂട്ടിച്ചേര്‍ത്തത് ഈ സര്‍ക്കാരിന്റെ കാലയളവിലാണ്.

സൗരോര്‍ജ്ജം, കാറ്റില്‍ നിന്നുള്ള വൈദ്യുതി, ചെറുകിട ജലവൈദ്യുത പദ്ധതികള്‍ എന്നിവയില്‍ നിന്നാണ് സംസ്ഥാനം 1028 മെഗാവാട്ട് സ്ഥാപിതശേഷി കൈവരിച്ചത്. സംസ്ഥാനത്ത് സൗരോര്‍ജ്ജം, കാറ്റാടി, ചെറുകിട ജലവൈദ്യുത നിലയങ്ങള്‍ എന്നിവയില്‍ നിന്ന് യഥാക്രമം 755 മെഗാവാട്ട്, 70 മെഗാവാട്ട്, 203 മെഗാവാട്ട് എന്നിങ്ങനെയാണ് നിലവിലെ ഉത്പാദനശേഷി.

സൗരോര്‍ജ്ജത്തില്‍ നിന്ന് 451 മെഗാവാട്ടും ചെറുകിട ജലവൈദ്യുത പദ്ധതികളില്‍ നിന്നും 38 മെഗാവാട്ടും കൂടുതലായി ഉദ്പാദിപ്പിക്കാന്‍ ഈ സര്‍ക്കാറിന്റെ കാലത്ത് കഴിഞ്ഞു. കാറ്റാടി നിലയങ്ങളില്‍ നിന്ന് 20 മെഗാവാട്ടിന്റെ പദ്ധതി നിര്‍മ്മാണം പുരോഗമിക്കുകയാണ്.

കേരളത്തിലെ പുരപ്പുറ സോളാര്‍ ശേഷി 462 മെഗാവാട്ടായി വര്‍ദ്ധിച്ചു. സൗരപദ്ധതി വഴി 141 മെഗാവാട്ട് വൈദ്യുതി കൂടുതലായി ഉദ്പാദിപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. വന്‍കിട സൗരോര്‍ജ്ജ പദ്ധതികള്‍ക്ക് സ്ഥല ലഭ്യതയില്‍ അസൗകര്യമുള്ള സാഹചര്യത്തില്‍ പുരപ്പുറ സൗരോര്‍ജ്ജ നിലയങ്ങളിലൂടെ പരമാവധി വൈദ്യുതി ഉത്പാദിപ്പിക്കാനാണ് സംസ്ഥാനം ലക്ഷ്യമിടുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News