തിരുവനന്തപുരത്ത് പത്താം ക്ലാസുകാരിയെ ബലംപ്രയോഗിച്ചു സ്കൂട്ടറിൽ കയറ്റി കൊണ്ടുപോയി പീഡിപ്പിച്ചതായി പരാതി

arrest

തിരുവനന്തപുരത്ത് പത്താം ക്ലാസുകാരിയെ ബലംപ്രയോഗിച്ചു സ്കൂട്ടറിൽ കയറ്റി കൊണ്ടുപോയി പീഡിപ്പിച്ചതായി പരാതി. സംഭവത്തിൽ തിരുവനന്തപുരം വെടിവെച്ചാൻകോവിൽ സ്വദേശി സദ്ദാം ഹുസൈനെ (34) പൊലീസ് അറസ്റ്റ് ചെയ്തു. തുമ്പ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.അച്ഛന്റെ സുഹൃത്ത് എന്ന വ്യാജേനയാണ് കുട്ടിയെ സ്കൂട്ടറിൽ കയറ്റി കൊണ്ടുപോയത്. ഈ കഴിഞ്ഞ 24 ആം തീയതി രാവിലെ സ്കൂളിൽ പോകുമ്പോഴായിരുന്നു സംഭവം.

പെൺകുട്ടിയും സഹോദരനും കൂടി സ്കൂളിലേക്ക് പോകുന്ന വഴിയിൽ ബൈക്കിൽ എത്തിയ പ്രതി അച്ഛന്റെ സുഹൃത്താണെന്നും സ്കൂളിൽ കൊണ്ടാക്കാം എന്നും പറഞ്ഞ് കുട്ടികളെ ബൈക്കിൽ കയറ്റി. സഹോദരനെ വഴിയിൽ നിർത്തിയിട്ട് കടയിൽ പോയി മിഠായി വാങ്ങി വരാമെന്നു പറഞ്ഞു പെൺകുട്ടിയെയും കൊണ്ട് ഇയാൾ കടയിൽ പോയി മിഠായി വാങ്ങിയതിനു ശേഷം ആളൊഴിഞ്ഞ സ്ഥലത്ത് കൊണ്ടുപോയി പെൺകുട്ടിയുടെ നെഞ്ചിലും രഹസ്യ ഭാഗത്തും പിടിക്കുകയായിരുന്നു.

Also read: ‘അടിസ്ഥാന വർഗമായ കർഷകരെ കൈവിട്ട ബജറ്റ്’: മന്ത്രി പി പ്രസാദ്

തിരിച്ച് പെൺകുട്ടിയെയും ബൈക്കിൽ കയറ്റി സഹോദരൻ നിന്ന സ്ഥലത്ത് വന്ന് ഇരുവരെയും സ്കൂളിൽ കൊണ്ട് വിടുകയായിരുന്നു. 29ന് ശക്തമായ നെഞ്ചുവേദന വന്നതിനെ തുടർന്ന് ആശുപത്രിയിൽ പോയപ്പോഴാണ് പെൺകുട്ടി കാര്യങ്ങൾ പറയുന്നത്. ഇയാളുടെ ശക്തമായ പിടിയിലാണ് പെൺകുട്ടിക്ക് നെഞ്ചുവേദന അനുഭവപ്പെട്ടത്.

സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പ്രതിയെ തിരിച്ചറിഞ്ഞ പൊലീസ് കരുനാഗപ്പള്ളിയിൽ നിന്നാണ് സദ്ദാം ഹുസൈനെ അറസ്റ്റ് ചെയ്തത്.
നേരത്തെ കരുനാഗപ്പള്ളിയിലും, പന്തളത്തും രണ്ട് പോക്സോ കേസുകളിൽ പ്രതിയാണ് സദ്ദാം ഹുസൈൻ. തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജിലെ സെക്യൂരിറ്റി ജീവനക്കാരനാണ് അറസ്റ്റിലായ സദ്ദാം ഹുസൈൻ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News