ഉത്തരാഖണ്ഡിൽ 80 ശതമാനം ശരീര ഭാഗങ്ങള്‍ മറയ്ക്കുന്ന സ്ത്രീകൾക്ക് മാത്രം ക്ഷേത്രത്തിൽ പ്രവേശനം

ഉത്തരാഖണ്ഡിലെ ഹരിദ്വാര്‍, ഋഷികേശ്, ഡെറാഡൂണ്‍ എന്നീ ജില്ലകളിലെ ക്ഷേത്രങ്ങളില്‍ പ്രവേശിക്കുന്ന ഭക്തരുടെ വസ്ത്രധാരണത്തിന് നിര്‍ദേശങ്ങളുമായി ക്ഷേത്ര കമ്മിറ്റികള്‍.അല്‍പ വസ്ത്രധാരികളായ പുരുഷന്‍മാരുടെയും സ്ത്രീകളുടെയും പ്രവേശനത്തിന് വിലക്കേര്‍പ്പെടുത്തുമെന്നാണ് അധികാരികൾ പറയുന്നത്. പി.ടി.ഐ ആണ് ഇതുമായിബന്ധപ്പെട്ട റിപ്പോർട്ട് പുറത്തുവിട്ടത്.

‘ദക്ഷ് പ്രജാപതി മന്ദിര്‍ (ഹരിദ്വാര്‍), തപ്‌കേശ്വര്‍ മഹാദേവ് മന്ദിര്‍ (ഡെറാഡൂണ്‍), നീല്‍കാന്ത് മഹാദേവ് മന്ദിര്‍ (ഋഷികേശ്) എന്നീ ക്ഷേത്രങ്ങളിലേക്ക് അല്‍പ വസ്ത്രധാരികളായ സ്ത്രീകളുടെയും പുരുഷന്മാരുടെയും പ്രവേശനം വിലക്കുന്നു. 80 ശതമാനവും ശരീര ഭാഗങ്ങള്‍ മറയ്ക്കുന്ന സ്ത്രീകള്‍ക്ക് മാത്രമേ ഈ ക്ഷേത്രങ്ങളില്‍ പ്രവേശനമുള്ളൂ. മഹാനിര്‍വാണി പഞ്ചായത്തി അഖാരയുമായി ബന്ധപ്പെട്ട ഈ ക്ഷേത്രങ്ങളില്‍ നിരോധനം ഉടന്‍ പ്രാബല്യത്തില്‍ വരും,’ അഖില ഭാരതീയ അക്ഷര പരിഷത്തിന്റെ അധ്യക്ഷന്‍ കൂടിയായ രവീന്ദ്ര പുരി പറഞ്ഞു.

അതേസമയം, ആവര്‍ത്തിച്ചുള്ള പരാതികളെ തുടര്‍ന്നാണ് നിരോധനം നടപ്പിലാക്കുന്നത്. നിരോധനം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കും,’ രവീന്ദ്ര പുരി പറഞ്ഞു. എന്നാൽ ഈ നിരോധനത്തെ ഹരിദ്വാറിലെ ചില സന്ദര്‍ശകരും പിന്തുണക്കുന്നുണ്ട്. ക്ഷേത്രത്തിന്റെ പവിത്രത കാത്തുസൂക്ഷിക്കണം, ആളുകള്‍ അതിനനുസരിച്ച് പെരുമാറുകയും വേണം എന്നാണ് വിലക്കിനെ പിന്തുണയ്ക്കുന്നവരുടെ വാദം.

Also Read: ബിഹാറില്‍ നിര്‍മ്മാണത്തിലിരിക്കുന്ന പാലം തകര്‍ന്ന് വീണു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News