നവീകരിച്ച മൂന്നാർ–ബോഡിമെട്ട് പാതയുടെ ഉദ്‌ഘാടനം ഇന്ന്‌

കൊച്ചി ധനുഷ്‌കോടി ദേശീയപാതയിൽ മൂന്നാർ മുതൽ ബോഡിമെട്ട് വരെ നടത്തിയ നവീകരണത്തിന്റെ ഉദ്‌ഘാടനം ഇന്ന് നടക്കും. ഇന്ന് വൈകിട്ട് 3.45 ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്‌കരി ഓൺലൈനായി ഉദ്‌ഘാടനം ചെയ്യും.

മുൻ എം പി അഡ്വ. ജോയ്സ് ജോർജ് 2014 ൽ ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടപോൾ ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങളിൽ ഒന്നുകൂടിയാണ് ദേശീയപാത 49ന്റെ നവീകരണം.മൂന്നാറിന്റെ ടൂറിസം വികസനത്തിനു തന്നെ നാഴികക്കല്ലായി ഇതു മാറും. തമിഴ്നാട്ടിൽ നിന്ന്‌ ഈ പാതയിലൂടെ വേഗത്തിൽ മൂന്നാറിൽ എത്താൻ കഴിയും.

ALSO READ: ദില്ലി മദ്യനയ അഴിമതി കേസ്; മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് സമൻസ് അയക്കാന്‍ ഇഡി

2017 ഒക്ടോബറിൽ ദേശീയപാതയുടെ നവീകരണത്തിനായി കേന്ദ്രസർക്കാരിൽ നിന്ന്‌ 481.76 കോടി രൂപ അനുവദിച്ചിരുന്നു. തമിഴ്നാട് അതിർത്തി പ്രദേശമായ ബോഡി, തേനി എന്നിവിടങ്ങളിലേക്ക് വേഗത്തിൽ എത്താം. പ്രതിബന്ധങ്ങളിലും സംസ്ഥാനത്തെ ഏറ്റവും വലിയ ദേശീയപാത യാഥാർഥ്യമാക്കാൻ സംസ്ഥാന സർക്കാരും പ്രത്യേക ശ്രദ്ധ നേടി. പൊതുമരാമത്ത്‌ മന്ത്രി പി എ മുഹമ്മദ്‌ റിയാസിന്റെ നേതൃത്വത്തിൽ മാസത്തിലൊരിക്കൽ റോഡിന്റെ നിർമാണ പ്രവൃത്തി അവലോകനം ചെയ്‌തിരുന്നു. കൊച്ചി മുതൽ മൂന്നാർ വരെയുള്ള രണ്ടാംഘട്ട റോഡ് വികസന പ്രവൃത്തി ആരംഭിക്കുകയും ചെയ്‌തു.

സംസ്ഥാന സർക്കാരിന്റെ പദ്ധതി നിർദേശം അംഗീകരിച്ച കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരിക്കും പ്രവൃത്തി പൂർത്തിയാക്കാൻ പ്രയത്നിച്ച പൊതുമരാമത്ത് ഉദ്യോഗസ്ഥർക്കും എംഎൽഎമാർ ഉൾപ്പെടെയുള്ള ജനപ്രതിനിധികൾക്കും ജനങ്ങൾക്കും മന്ത്രി പി എ മുഹമ്മദ്‌ റിയാസ്‌ പ്രത്യേക നന്ദി അറിയിച്ചു.

ALSO READ: ദില്ലിയിൽ അതിശൈത്യം രൂക്ഷം; ട്രെയിനുകളും വിമാനങ്ങളും വൈകുന്നു

മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ ഫേസ്ബുക് പോസ്റ്റ് 
മൂന്നാര്‍ – ബോഡിമേട്ട് റോഡ്
ഏറെ ജനശ്രദ്ധയാകര്‍ഷിച്ച മൂന്നാര്‍ – ബോഡിമേട്ട് റോഡ് (ഗ്യാപ് റോഡ്) ഉദ്ഘാടനത്തിന് ഒരുങ്ങുകയാണ്. മൂന്നാറില്‍ എത്തുന്ന ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലെ സഞ്ചാരികള്‍ക്ക് മികച്ച അനുഭവമായി ഈ റോഡ് മാറി.
മാസത്തിലൊരിക്കല്‍ ഈ റോഡിന്‍റെ നിര്‍മ്മാണ പ്രവൃത്തി പ്രത്യേകമായി റീവ്യൂ ചെയ്തിരുന്നു. വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ഉണ്ടായ തടസ്സങ്ങള്‍ വേഗത്തില്‍ പരിഹരിക്കാന്‍ സാധിച്ചു. ഇപ്പോള്‍ എല്ലാ തടസ്സങ്ങളും നീക്കി റോഡ് നിര്‍മ്മാണം പൂര്‍ത്തിയായിരിക്കുകയാണ്. കൊച്ചി മുതല്‍ മൂന്നാര്‍ വരെയുള്ള രണ്ടാം ഘട്ട റോഡ് വികസന പ്രവൃത്തി ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.
സംസ്ഥാന സര്‍ക്കാരിന്‍റെ പ്രപ്പോസല്‍ അംഗീകരിക്കുകയും പോസിറ്റീവായ സമീപനം കൈക്കൊള്ളുകയും ചെയ്ത കേന്ദ്ര ഉപരിതല ഗതാഗതവകുപ്പ് മന്ത്രി ശ്രീ നിതിന്‍ ഗഡ്കരിക്കും പ്രവൃത്തി പൂര്‍ത്തീകരിക്കുന്നതിന് കഠിനാധ്വാനം ചെയ്ത പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ക്കും സഹകരിച്ച എംഎല്‍എമാര്‍ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍ക്കും ജനങ്ങള്‍ക്കും പ്രത്യേക നന്ദി അറിയിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News