സംസ്ഥാനത്ത് പുനരുദ്ധാരണം കഴിഞ്ഞ 8,00 റോഡുകളുടെ ഉദ്ഘാടനം ഇന്ന് നടക്കും; മന്ത്രി എം.ബി രാജേഷ്

സംസ്ഥാനത്ത് വിവിധ ജില്ലകളിലായി പൂര്‍ത്തിയായ തദ്ദേശ സ്വയം ഭരണ വകുപ്പിന്റെ കീഴിലുള്ള 800 റോഡുകളുടെ ഉദ്ഘാടനം ഇന്ന് നടക്കും. മുഖ്യമന്ത്രിയുടെ തദ്ദേശ സ്വയം ഭരണ റോഡ് പുനരുദ്ധാരണ പദ്ധതിയില്‍ (സി എം എല്‍ ആര്‍ ആര്‍ പി) ഉള്‍പ്പെടുത്തിയാണ് റോഡുകള്‍ പുനരുദ്ധരിച്ചത്. 2018, 19 പ്രളയത്തില്‍ തകര്‍ന്നതും റീബില്‍ഡ് കേരളാ ഇനിഷ്യേറ്റീവില്‍ ഉള്‍പ്പെടാത്തതുമായ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ കീഴിലെ റോഡുകളാണ് പദ്ധതിയില്‍ ഉള്‍പ്പെടുന്നതെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എംബി രാജേഷ് ഫേസ്ബുക്കില്‍ കുറിച്ചു.

140 നിയോജകമണ്ഡലങ്ങളിലെ 5062 റോഡുകളിലായി 12000 കിലോമീറ്റര്‍ റോഡ് നിര്‍മ്മാണത്തിന് 1,000 കോടി രൂപയാണ് അനുവദിച്ചിരുന്നത്. ഇതുവരെ ആകെ 10,680 കിലോമീറ്റര്‍ നീളത്തില്‍ 4659 റോഡുകള്‍ പൂര്‍ത്തിയാക്കി. 696.6 കോടി രൂപയുടെ പുനരുദ്ധാരണ പ്രവര്‍ത്തനമാണ് ഇതിനകം പൂര്‍ത്തിയായതെന്നും മന്ത്രി അറിയിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

മുഖ്യമന്ത്രിയുടെ തദ്ദേശ സ്വയം ഭരണ റോഡ്‌ പുനരുദ്ധാരണ പദ്ധതിയിൽ (സി എം എൽ ആർ ആർ പി) ഉൾപ്പെടുത്തി പൂർത്തിയാക്കിയ 800 റോഡുകൾ ഇന്ന് ഉദ്ഘാടനം ചെയ്യപ്പെടുകയാണ്‌. രാവിലെ 11 മണിക്ക് തൃത്താല ഇട്ടോണം സെന്ററിലാണ്‌ സംസ്ഥാനതല ഉദ്ഘാടനം. അതേ സമയത്ത്‌ തന്നെ മറ്റ്‌ പൂർത്തിയായ റോഡുകളിലും ഉദ്ഘാടനം നടക്കും. 800 റോഡുകളിലായി 1840 കിലോമീറ്റർ റോഡ്‌ 150 കോടി രൂപ ചെലവിലാണ്‌ ഒരുക്കിയിരിക്കുന്നത്‌. സർക്കാരിന്റെ രണ്ടാം വാർഷികത്തോട്‌ അനുബന്ധിച്ചുള്ള നൂറുദിന പരിപാടിയിൽ ഉൾപ്പെട്ടതാണ്‌ ഉദ്ഘാടന ചടങ്ങുകൾ.
2018, 19 പ്രളയത്തിൽ തകർന്നതും റീബിൽഡ്‌ കേരളാ ഇനിഷ്യേറ്റീവിൽ ഉൾപ്പെടാത്തതുമായ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ കീഴിലെ റോഡുകളാണ്‌ പദ്ധതിയിൽ ഉൾപ്പെടുന്നത്‌‌. 140 നിയോജകമണ്ഡലങ്ങളിലെ 5062 റോഡുകളിലായി 12000 കിലോമീറ്റർ റോഡ്‌ നിർമ്മാണത്തിന്‌ 1000 കോടി രൂപയാണ്‌ അനുവദിച്ചിരുന്നത്‌. ഇതുവരെ ആകെ 10680 കിലോമീറ്റർ നീളത്തിൽ 4659 റോഡുകൾ പൂർത്തിയാക്കി. 696.6 കോടി രൂപയുടെ പുനരുദ്ധാരണ പ്രവർത്തനമാണ്‌ ഇതിനകം പൂർത്തിയായത്‌. ഇതിൽ ഒടുവിൽ പൂർത്തിയായ 800 റോഡുകളുടെ ഉദ്ഘാടനമാണ്‌ ഇന്ന് നടക്കുന്നത്‌. തിരുവനന്തപുരം 22, കൊല്ലം 19, പത്തനംതിട്ട 49, ആലപ്പുഴ 60, കോട്ടയം 94, ഇടുക്കി 34, എറണാകുളം 61, തൃശൂർ 50, പാലക്കാട്‌ 43, മലപ്പുറം 140, വയനാട്‌ 16, കോഴിക്കോട്‌ 140, കണ്ണൂർ 54, കാസറഗോഡ്‌ 18 റോഡുകളാണ്‌ ഇന്ന് ഉദ്ഘാടനം ചെയ്യപ്പെടുന്നത്‌.
വികസനവും കരുതലുമായി സർക്കാർ മുന്നോട്ടുകുതിക്കുകയാണ്‌.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here