തൊട്ടില്‍പ്പാലത്ത് പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവം; പ്രതിയെ അറസ്റ്റ് ചെയ്തു

കോഴിക്കോട് തൊട്ടില്‍പ്പാലത്ത് പെണ്‍കുട്ടിയെ വീട്ടില്‍ പൂട്ടിയിട്ട് പീഡിപ്പിച്ച സംഭവത്തില്‍ പ്രതി അറസ്റ്റില്‍. കുണ്ട് തോട് സ്വദേശി ജുനൈദിനെയാണ് തൊട്ടില്‍പാലം പൊലീസ് അറസ്റ്റ് ചെയ്തത്.

Also Read: ഏകീകൃത കുര്‍ബാന തര്‍ക്കം; പരിഹാരം കണ്ടെത്താനാകാതെ സിറോ മലബാര്‍ സഭ

തൊട്ടില്‍പാലത്ത് കൊളേജ് വിദ്യാര്‍ത്ഥിനിയെ തട്ടികൊണ്ട് പോയി കെട്ടിയിട്ടിച്ച് പിഡിപ്പിച്ച സംഭവത്തിലാണ് പ്രതി ഉണ്ണിത്താന്‍ കണ്ടി വീട്ടില്‍ ജുനൈദ് അലിയെ അറസ്റ്റ് ചെയ്തത്. വടകരയ്ക്കടുത്ത് വെച്ചാണ് പ്രതിയെ നാദാപുരം ഡി വൈ എസ് പിയുടെ നേതൃത്വത്തില്‍ പിടികൂടിയത്. തുടര്‍ന്ന് തൊട്ടില്‍ പാലം സ്റ്റേഷനില്‍ എത്തിച്ച് വൈകുന്നേരത്തോടെ പ്രതിയുടെ അറസ്‌റ് രേഖപ്പെടുത്തുകയായിരുന്നു. പ്രതിയെ കുറ്റ്യാടി ഗവ ആശുപത്രിയില്‍ എത്തിച്ച് വൈദ്യ പരിശോധന നടത്തി. തുടര്‍ന്ന് പ്രതിയുമായി തെളിവെടുപ്പും നടത്തി. പൊലീസ് ലുക്ക് ഔട്ട് നോട്ടിസ് പുറത്തിറക്കിയതിന് പിന്നാലെയാണ് പിടിയിലാവുന്നത്.കഴിഞ്ഞ ദിവസമാണ് പെണ്‍കുട്ടിയെ പ്രതി ഭീഷണിപ്പെടുത്തി തട്ടികൊണ്ടുപോയത്.

Also Read: 60 ഇലക്ട്രിക് ബസുകള്‍, കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ഹൈബ്രിഡ് ഹൈടെക് ബസുകള്‍; ഫ്‌ളാഗ് ഓഫ് നിര്‍വഹിച്ച് മുഖ്യമന്ത്രി

പെണ്‍കുട്ടിയുടെ മൊഴി പ്രകാരം ബലാത്സംഗം, തട്ടിക്കൊണ്ടുപോകല്‍ , ഭീഷണിപ്പെടുത്തി നഗ്‌ന ചിത്രങ്ങള്‍ പകര്‍ത്തല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരം പൊലീസ് കേസ് എടുത്തിരുന്നു. ജുനൈദിന്റെ വീട്ടില്‍ നിന്ന് എംഡിഎംഎ കണ്ടെത്തിയ സംഭവത്തിലും കേസ് എടുത്തുട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here