ആലുവയില്‍ എട്ടുവയസ്സുകാരിയെ പീഡിപ്പിച്ച സംഭവം; പ്രതിയെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു

ആലുവയിൽ വീട്ടിൽ ഉറങ്ങിക്കിടന്ന ബിഹാർ സ്വദേശിനിയായ എട്ടുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ പ്രതി ക്രിസ്റ്റില്‍ രാജിനെ വിശദമായി ചോദ്യം ചെയ്യാനാണ് പൊലീസിന്‍റെ തീരുമാനം.ഇതിന്‍റെ ഭാഗമായി ഇയാളെ ഒരാഴ്ച്ചത്തേയ്ക്ക് കസ്റ്റഡിയില്‍ വിട്ടുനല്‍കണമെന്നാവശ്യപ്പെട്ട് പൊലീസ് എറണാകുളം പോക്സോ കോടതിയിലാണ് അപേക്ഷ സമര്‍പ്പിച്ചിരുന്നത്. കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നതിന്‍റെ ഭാഗമായി പ്രതിയെ ചൊവ്വാഴ്ച്ച കോടതിയില്‍ ഹാജരാക്കി.

Also Read: നിപ സംശയം; മുന്നൊരുക്കങ്ങള്‍ തുടങ്ങി; പ്രതിരോധ നടപടികള്‍ ഊര്‍ജിതമാക്കിയിട്ടുണ്ടെന്ന് മന്ത്രി മുഹമ്മദ് റിയാസ്

പൊലീസിന്‍റെ അപേക്ഷയില്‍ വിശദമായ വാദം കേട്ട കോടതി പ്രതിയെ ഈ മാസം 18വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടുകൊണ്ട് ഉത്തരവിടുകയായിരുന്നു. പ്രതിയെ വിശദമായി ചോദ്യം ചെയ്യുന്നതിനു പുറമെ പ്രതിയുമായി പൊലീസ് തെളിവെടുപ്പും നടത്തും.പെണ്‍കുട്ടിയുടെ വീട്ടിലും തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സ്ഥലത്തും ഉള്‍പ്പടെ എത്തിച്ച് തെളിവെടുപ്പ് നടത്താനാണ് പൊലീസിന്‍റെ തീരുമാനം.

Also Read: വയനാട്‌ വെള്ളമുണ്ടയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News