വഞ്ചിയൂരിൽ യുവതിയെ വെടിവെച്ച സംഭവം; കൃത്യത്തിന് ശേഷം വാഹനം പോയത് കൊട്ടാരക്കരയിലേക്ക്

വഞ്ചിയൂരിൽ യുവതിയെ വെടിവെച്ച ശേഷം വാഹനം പോയത് കൊട്ടാരക്കരയിലേക്ക് എന്ന അന്വേഷണ സംഘം കണ്ടെത്തി. കൊട്ടാരക്കര വരെയുള്ള സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചു. വാഹനം വന്നത് രാവിലെ 7: 30ന് കല്ലമ്പലത്ത് നിന്നാണെന്നും അന്വേഷണസംഘം കണ്ടെത്തി. എയർഗൺ കേന്ദ്രീകരിച്ചും അന്വേഷണം നടത്തുന്നുണ്ട്.

Also read:കേരള സര്‍വകലാശാല സിൻഡിക്കേറ്റ് തെരഞ്ഞെടുപ്പില്‍ കോൺഗ്രസ് വോട്ട് ബിജെപിയ്ക്ക്

അക്രമത്തിന് ഉപയോഗിച്ച എയർഗൺ ആരുടെതെന്ന് കണ്ടെത്താനാണ് അന്വേഷണം. കോളിംഗ് ബെല്ലിൽ നിന്ന് ലഭിച്ച ഫിംഗർ പ്രിന്റ് പൊലീസ് ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചു. വെടിയേറ്റ യുവതിയുടെ വിശദമായ മൊഴി വീണ്ടുമെടുക്കും. നാളെ പ്രതിയിലേക്ക് എത്താൻ കഴിയും എന്ന പ്രതീക്ഷയിലാണ് പൊലീസ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News