വില്ലേജ് അസിസ്റ്റന്റ് കൈക്കൂലി വാങ്ങിയ സംഭവം; പ്രതിയെ ഇന്ന് വിജിലൻസ് കോടതിയിൽ ഹാജരാക്കും

പാലക്കാട് കൈക്കൂലി വാങ്ങി പിടിയിലായ വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് വി. സുരേഷ് കുമാറിനെ ഇന്ന് വിജിലൻസ് കോടതിയിൽ ഹാജരാക്കും. തൃശ്ശൂരിലെ വിജിലൻസ് കോടതിയിലാവും പ്രതിയെ ഹാജരാക്കുക. ഇന്ന് തന്നെ വിജിലൻസ് കസ്റ്റഡി അപേക്ഷയും നൽകും. തിരുവനന്തപുരം മലയിൻകീഴ് സ്വദേശിയായ സുരേഷ് കുമാർ ഏതാണ്ട് 17 വർഷത്തോളമായി ഇയാൾ വില്ലേജ് ഓഫീസറായി ജോലി ചെയ്യുന്നു.

മഞ്ചേരി സ്വദേശിയിൽ നിന്നും 2500 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് പാലക്കയം വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് സുരേഷ് കുമാറിനെ വിജിലൻസ് പിടികൂടിയത്. പിന്നീട് സുരേഷ്‌കുമാറിന്റെ മണ്ണാർക്കാട്ടെ താമസ സ്ഥലത്ത് നടന്ന വിജിലൻസ് പരിശോധനയിലാണ് ലക്ഷങ്ങൾ കണ്ടെടുത്തത്. പണമായി വീട്ടിൽ നിന്ന് പിടിച്ചെടുത്തത് 35 ലക്ഷം രൂപയാണ്. വിവിധ ബാങ്കുകളിലായി 40 ലക്ഷം മൂല്യമുള്ള ബോണ്ടുകൾ, 25ലക്ഷം രൂപയുടെ സേവിംഗ്സ് ബാങ്ക് രേഖകളും 17കിലോ തൂക്കം വരുന്ന നാണയശേഖരവും പിടിച്ചെടുത്തിട്ടുണ്ട്. പ്ലാസ്റ്റിക് കവറുകളിലാണ് പണം സൂക്ഷിച്ചിരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News